kozhikode local

ചുരം റോഡിനോടുള്ള അവഗണനസി മോയിന്‍കുട്ടിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു

താമരശ്ശേരി: ദേശീയപാതയില്‍ താമരശ്ശേരി ചുരം റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ എംഎല്‍എ സി മോയിന്‍കുട്ടി നടത്തുന്നഅനിശ്ചിതകാല ജനകീയ സത്യഗ്രഹ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രാവിലെ പത്തരയോടെ അടിവാരത്ത് നിന്ന്  യുഡിഎഫ് നേതാക്കളും പ്രദേശവാസികളും ചേര്‍ന്ന് മോയിന്‍കുട്ടിയെ സമരപ്പന്തലിലേക്ക് സ്വീകരിച്ചാനയിച്ചു.
ചുരം റോഡ് ആരംഭിക്കുന്ന ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ സമരപ്പന്തലിലാണ് സത്യഗ്രഹ സമരം ആരംഭിച്ചത്. ഒരുജനതയുടെ ജീവിതത്തിനും സാമ്പത്തികവും കാര്‍ഷികവുമായ വളര്‍ച്ചക്കും ഇടപെടലിനും വിഘാതമാകുന്ന തരത്തില്‍ ചുരം റോഡ് തകര്‍ന്ന് മണിക്കൂറുകള്‍ നീ ഗതാഗതക്കുരുക്കിലമര്‍ന്നിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പുലര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാസങ്ങളായി തകര്‍ന്ന് തരിപ്പണമായ ചുരം റോഡ് ഇന്റര്‍ലോക്ക് ചെയ്താല്‍തന്നെ പ്രശ്‌നം തീര്‍ക്കാമെന്നിരിക്കെ കിട്ടാത്ത വനഭൂമിയുടെ കണക്ക് പറഞ്ഞ് നിലവിലെ കുഴികള്‍ പോലും അടക്കാതിരിക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചുരത്തില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പോയത് യുഡിഎഫ് സര്‍ക്കാരിന്റെ യഥാസമയമുള്ള ഇടപെടല്‍കൊണ്ടാണ്. നിലവിലുള്ള റോഡ് നന്നാക്കുന്നതോടൊപ്പം ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെ ധനകാര്യ വകുപ്പ് നോക്കുകുത്തിയാക്കിയതിന്റെ പരിണിതഫലമാണ് താമരശ്ശേരി ചുരം പോലുള്ള പ്രധാനപ്പെട്ട ദേശീയ പാതകള്‍വരെ കേരളത്തില്‍ തകര്‍ന്ന് തരിപ്പണമാവാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കിഫ്ബിയില്‍ നിന്ന് 50000 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും വര്‍ഷം രാണ്ടായിട്ടും ഒരു രൂപയുടെ പ്രവൃത്തിപോലും നടത്തിയില്ല. പുതിയ റോഡുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് മാത്രമല്ല, നിലവിലുള്ളതിന്റെ കുഴിയടക്കാന്‍ പോലും പറ്റുന്നില്ല.
കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാവാത്ത സാമ്പത്തിക തകര്‍ച്ചയിലേക്കാണ് കേരളം പോയിക്കൊിരിക്കുന്നത്. സമരസമിതി ചെയര്‍മാന്‍ വി ഡി ജോസഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി കെ ഹുസൈന്‍കുട്ടി , ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ , അഡ്വ.ടി സിദ്ദീഖ്, ഉമ്മര്‍ പാികശാല, എന്‍ സുബ്രഹ്മണ്യന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എന്‍ സി അബൂബക്കര്‍, വി എം ഉമ്മര്‍ മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it