ചുമട്ട് തൊഴിലാളി നിയമം അട്ടിമറിക്കരുത്:വി കുഞ്ഞാലി
BY kasim kzm18 Dec 2017 3:33 AM GMT
kasim kzm18 Dec 2017 3:33 AM GMT
പേരാമ്പ്ര: 1978-ല്‍ നിലവില്‍ വന്ന കേരള ചുമട്ട് തൊഴിലാളി നിയമം അട്ടിമറിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി വി കുഞ്ഞാലി ആവശ്യപ്പെട്ടു.നിയമവിരുദ്ധ നടപടിക്കെതിരെ ശക്തമായ പോരാട്ടത്തിന് തൊഴിലാളികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേരാമ്പ്രയില്‍ നടന്ന ചുമട് മസ്ദൂര്‍ സഭ (എച്ച്എംഎസ്) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിച്ചു. പി എം തോമസ് മാസ്റ്റര്‍, കെ സജീവന്‍, എന്‍ കെ വല്‍സന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കൊയിലോത്ത് ശ്രീധരന്‍ സംസാരിച്ചു. നീലിയോട്ട് നാണു സംഘടനാ റിപോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമ പദ്ധതിയും തൊഴിലാളികളും “ എന്ന വിഷയത്തെ അധികരിച്ച് കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ബേബി കാസ്‌ട്രോ പ0ന ക്ലാസ് എടുത്തു. എന്‍ എം അഷറഫ്, കെ രാജന്‍, കെ കെ പ്രേമന്‍, ഗഫൂര്‍ പുതിയങ്ങാടി, മുഹമ്മദ് നിരപ്പാക്കല്‍, മുഹമ്മദ് ഷാഫി തിരുവമ്പാടി, ഗിരീഷ് നടുവണ്ണൂര്‍, എം പി ശ്രീധരന്‍, സാജിദ് കെ സി, ബിജു സി എരവട്ടൂര്‍ ്‌സംസാരിച്ചു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT