palakkad local

ചുമട്ടുതൊഴിലാളികളുടെ കൂലി 20 ശതമാനം വര്‍ധിപ്പിച്ചു

പാലക്കാട്: ജില്ലയിലെ വിവിധ മേഖലകളിലെ ചുമട്ടുതൊഴിലാളികളുടെ കയറ്റിറക്ക് കൂലിനിരക്ക് ഏകീകരിച്ച് 20 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ജില്ലാ ലേബര്‍ ഓഫിസര്‍ (ജനറല്‍) സി എം സക്കീന  അറിയിച്ചു. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. 2019 ജനുവരി 24 വരെയാണ് പുതുകിയ നിരക്കിന്റെ കാലാവധി. നിര്‍ബന്ധമായി രശീതി നല്‍കണമെന്നും വ്യവസ്ഥയില്‍ സൂചിപ്പിച്ച നിരക്കുകളെകാള്‍ കൂടുതല്‍ ആവശ്യപ്പെടാനോ കുറവ് നല്‍കാനോ പാടില്ല.
സംസ്ഥാനത്തെ ചുമട്ടു തൊഴിലാളി മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ അവസാനി—പ്പിക്കാനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌ക്കാരം പ്രാവര്‍ത്തികമാക്കുന്നതിന്റെയും ഭാഗമായാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള കയറ്റിറക്ക് ജോലി ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്തതിനാല്‍ അത്തരം ജോലികള്‍ക്കുള്ള പൂര്‍ണ അവകാശവും സ്വാതന്ത്ര്യവും ഉടമയ്ക്കായിരിക്കും. തലചുമടായി കൊണ്ടുപോവുന്നതിന് 25 മീറ്റര്‍ വരെയുള്ള ദൂരത്തിന് അധിക കൂലി ആവശ്യപ്പെടാന്‍ പാടില്ല. തലച്ചുമടായി കയറ്റാനോ ഇറക്കാനോ പറ്റാത്ത സാധനങ്ങള്‍ കയറ്റുന്നതിനോ ഇറക്കുന്നതിനോ 10 മീറ്റര്‍ വരെ ചുമക്കാനും പ്രത്യേക കൂലി ആവശ്യപ്പെടരുത്. അതേസമയം, 10 മീറ്ററിന് മേല്‍ 20 മീറ്റര്‍ വരെ 20 ശതമാനവും 20 മീറ്ററിന് മുകളിലുള്ള ഓരോ 10 മീറ്ററിനും 20 ശതമാനം വീതം അധികവേതനം നല്‍കണം.
യന്ത്രസഹായത്താല്‍ മാത്രം ചെയ്യുന്ന കയറ്റിറക്ക് ജോലികളില്‍ തൊഴിലാളികള്‍ അവകാശം ഉന്നയിക്കാനും കൂലി ആവശ്യപ്പെടാനും പാടില്ല. നോക്കുകൂലി ആവശ്യപ്പെടുന്നതും കൊടുക്കുന്നതും നിയമവിരുദ്ധവും കുറ്റകരവുമാണ്. ടിംബര്‍, ഗ്രാനൈറ്റ്, ഗ്ലാസ് എന്നിവയുടെ കൂലിയില്‍ തര്‍ക്കമുണ്ടായാല്‍ പ്രത്യേകം ചര്‍ച്ച നടത്തുമെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ സൂചിപ്പിക്കുന്നു.  ഇഷ്ടിക, വെട്ടുക്കല്ല്, ഓട് തുടങ്ങിയ നിര്‍മാണ-സെന്ററിങ് സാധനങ്ങള്‍, കോണ്‍ക്രീറ്റ് ഉത്പ്പന്നങ്ങള്‍, മരസാധനങ്ങള്‍, സിമന്റ്, ടൈല്‍സ് തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളുടെ ജില്ലയിലെ ചുമട്ടുതൊഴിലാളികളുടെ ഏകീകൃത കയറ്റിറക്ക് കൂലിപ്പട്ടിക ഹര.സലൃമഹമ.ഴീ.ശി ല്‍ അറിയാം.
Next Story

RELATED STORIES

Share it