malappuram local

ചുങ്കപ്പാത സര്‍വേ തടയും: ഇരകളുടെ കുടുംബസംഗമം

പുത്തനത്താണി:   മാര്‍ച്ച് 19ന് കുറ്റിപ്പുറത്ത് തുടങ്ങുന്ന 45 മീറ്റര്‍ ചുങ്കപ്പാത സ്ഥലമെടുപ്പ് സര്‍വ്വെ തടയുമെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ രണ്ടത്താണിയില്‍ സംഘടിപ്പിച്ച ഇരകളുടെ പ്രതിഷേധ കുടുംബ സംഗമം പ്രഖ്യാപിച്ചു. 45 മീറ്റര്‍ സ്ഥലമെടുപ്പ് ജില്ലയില്‍ കാല്‍ ലക്ഷത്തിലേറെ പേരെ ബാധിക്കും. ആറായിരത്തോളം കെട്ടിടങ്ങള്‍ തകര്‍ക്കേണ്ട സ്ഥിതിയാണ്.
30 മീറ്റര്‍ സ്ഥലമെടുപ്പ് നടത്തി ആറുവരിപ്പാത നിര്‍മ്മിച്ചാല്‍ അഞ്ഞൂറു പേരെ മാത്രമേ കുടിയിറക്കേണ്ടതുള്ളൂ എന്നും സംഗമം ഉല്‍ഘാടനം ചെയ്ത സംയുക്ത സമര സമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്ദമ്പള്ളി ചൂണ്ടിക്കാട്ടി. നവ ലിബറല്‍ നയങ്ങളെ എതിര്‍ക്കുന്ന ഇടതുപക്ഷം ഭരിക്കുമ്പോള്‍ ബിഒടി ചുങ്കപ്പാത നിര്‍മിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ചെയര്‍മാന്‍ വി പി ഉസ്മാന്‍ ഹാജി അധ്യക്ഷ്യത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പലം, പി കെ പ്രദീപ് മേനോന്‍, ടി പി തിലകന്‍, വാഹിദ് സ്വാഗതമാട്, പി മുഹമ്മദ് കുട്ടി, പി അബ്ദുറഹ്മാന്‍, ഷൗക്കത്ത്  സംസാരിച്ചു.
രണ്ടത്താണിയില്‍ നടന്ന  പ്രതിഷേധ പ്രകടനത്തിന് ഇല്യാസ് വെട്ടിച്ചിറ, ഇഖ്ബാല്‍ പുത്തനത്താണി, സെയ്തലവി രണ്ടത്താണി, യൂസഫ് രണ്ടത്താണി, നദീര്‍ സ്വാഗതമാട്, സുരേഷ് ചെനക്കല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it