malappuram local

ചുങ്കപ്പാത വിരുദ്ധ സമരത്തിന് യുഡിഎഫ് തുരങ്കം വയ്ക്കുന്നു

മലപ്പുറം: ദേശീയ പാത വിഷയത്തില്‍ സമരത്തെ തുരങ്കം വെക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. മലയാളികള്‍ ദശാബ്ദങ്ങളായി സ്വതന്ത്രമായും സൗജന്യമായും സഞ്ചരിച്ചു വരുന്ന ദേശീയപാതയെ സ്വകാര്യവല്‍ക്കരിച്ച് ചുങ്കപ്പാതയാക്കി നവീകരിച്ച് ജനങ്ങളുടെ മേല്‍ കനത്ത ചുങ്കം അടിച്ചേല്‍പ്പിക്കുവാനാണ്  എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ  ജന വിരുദ്ധ നിലപാടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഇരകളോടൊപ്പം നിന്ന് ചെറുക്കാന്‍ ബാധ്യസ്ഥരായ യുഡിഎഫ് ഇരകളെ പിന്നില്‍ നിന്നു കുത്തുകയാണ് ചെയ്യുന്നത്.  ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി കെ പ്രദീപ് മേനോന്‍ എന്നിവര്‍ കുറ്റപ്പെടുത്തി.
ഇന്ന് സ്വാഗതമാട് വന്‍ പോലിസ് വ്യൂഹത്തെ അണിനിരത്തി പാവപ്പെട്ടവരുടെ അമ്പതിലേറെ വീടുകള്‍ തകര്‍ക്കേണ്ട രീതിയില്‍ സ്ഥലമെടുപ്പ് സര്‍വ്വെ നടത്താന്‍ തുനിഞ്ഞ ഉേദ്യാഗസ്ഥ സംഘത്തെ തടയാന്‍ മാറത്തടിച്ച് കരഞ്ഞുകൊണ്ടെത്തിയ വീട്ടമ്മമാരുള്‍പ്പെടെയുള്ള ഇരകളെ സഹായിക്കുന്നതിന് പകരം സമരം പൊളിച്ച പ്രാദേശിക ലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് ജനദ്രോഹമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇത്തരം ജനവഞ്ചകരെ ഒറ്റപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it