Alappuzha local

ചുങ്കത്തെ മദ്യവില്‍പന ശാല ഇന്ന് പൂട്ടും



ആലപ്പുഴ: ചുങ്കത്തെ അനധികൃത മദ്യവില്‍പന കേന്ദ്രം ഇന്ന് നഗരസഭയുടെ നേതൃത്വത്തില്‍ അടച്ചുപൂട്ടും. ഇന്നലെ മദ്യ വില്‍പന കേന്ദ്രത്തിലെത്തിയ നഗരസഭ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മദ്യ വില്‍പന കേന്ദ്രം അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് പൂര്‍ണ അധികാരം നഗരസഭയ്ക്കാണെന്ന് ഇന്നലെ ഹൈക്കോടതി വിധിച്ചതോടെയാണ് നഗരസഭ ശക്തമായ നടപടികളുമായി രംഗത്തുവന്നത്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായ കാര്യം ഇന്നലെ വൈകീട്ട് ചെയര്‍മാന്‍ തോമസ് ജോസഫ് ജനകീയ സമിതിയുടെ സമര വേദിയിലെത്തി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് 10.30ന് മദ്യ കേന്ദ്രം അടച്ചുപൂട്ടുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം കെ സി വേണുഗോപാല്‍ എംപിയും ചെയര്‍മാനും ഇന്നലെ അടച്ചുപൂട്ടുമെന്ന് അറിയിച്ചിരുന്നു. ഇന്നലെ സെക്രട്ടറി സ്ഥലത്തില്ലാതെ മറ്റ് പരിപാടികള്‍ക്ക് പോയത് പ്രതിഷേധത്തിനിടയാക്കി. ഇതിനിടയിലാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായിരിക്കുന്നത്. കേന്ദ്രം അടച്ചുപൂട്ടലിനെതിരേ ബീവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ സ്റ്റേ സമ്പാദിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മദ്യ വില്‍പന കേന്ദ്രം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ച് ജനകീയ സമിതിയുടെ സമരങ്ങളുടെ വിജയമായി മാറി. കേന്ദ്രം ആരംഭിച്ചതു മുതല്‍ തുടങ്ങിയ സമരം ഇപ്പോഴും ശക്തമായി തുടരുകയാണ്.
Next Story

RELATED STORIES

Share it