Flash News

ചീഫ് ജസ്റ്റിസിനെ കാണാന്‍ അനുമതി നിഷേധിച്ചു: പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മടങ്ങി

ചീഫ് ജസ്റ്റിസിനെ കാണാന്‍ അനുമതി നിഷേധിച്ചു: പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മടങ്ങി
X
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതി നിഷേധിച്ചു. ചീഫ് ജസ്റ്റീസിന്റെ വീട്ടിലെത്തിയ നൃപേന്ദ്ര മിശ്ര അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മടങ്ങി.


ഇന്നലെ രാവിലെ സുപ്രിം കോടതി ചേര്‍ന്നതിന് പിന്നാലെ ജസ്റ്റീസുമാരായ ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍ എന്നിവര്‍ കോടതി ബഹിഷ്‌കരിച്ച് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ചീഫ് ജസ്റ്റീസിന്റെ നിലപാടുകള്‍ പരസ്യമായി എതിര്‍ത്തായിരുന്നു ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടിക്കാഴ്ച നടത്താനാണ് നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റീസിന്റെ വീട്ടിലെത്തിയത്.ജഡ്ജിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചിരുന്നു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോട് വിഷയം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടും പ്രധാനമന്ത്രി തേടി. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it