Pathanamthitta local

ചിറ്റാര്‍-അച്ചന്‍കോവില്‍ ഹൈവേ റോഡില്‍ വീണ്ടും അപകടം ; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു



ചിറ്റാര്‍: ചിറ്റാര്‍-അച്ചന്‍കോവി ല്‍ ഹൈവേ റോഡില്‍ വീണ്ടും അപകടം. നീലിപിലാവ്-തണ്ണിത്തോട് റോഡില്‍ വനത്തിനുള്ളില്‍ ഇന്റെര്‍ലോക്ക് പാകിയ മാക്രി പാറയ്ക്ക സമീപത്താണ് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നിന്നത്.ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. വാഹനം മരത്തിലിടിച്ച് നിന്നതിനാല്‍ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപെട്ടത്. ഇന്നലെ വൈകീട്ട് പെയ്ത മഴക്കുശേഷമാണ് ബസ് നിറയെ യാത്രക്കാരുമായി ഇതുവഴി കടന്നു പോയത്. മഴ പെയ്തതു കാരണം ഇന്റര്‍ ലോക്ക് പാകിയ റോഡില്‍ വഴുവഴുപ്പാണ്. നീലിപിലാവില്‍ നിന്നും തണ്ണിത്തോട്ടിലേക്ക് വനത്തിലൂടെ പൂട്ടുകട്ട പാകിയ 1 .6 കിലോമീറ്റര്‍ ദ്ദരം കുത്തനെ യുള്ള ഇറക്കമാണ്. ഇതു വഴി യാത്ര ചെയ്യുന്നതു തന്നെ വളരെ സാഹസികമാണ്. റോഡു ഇ ന്റര്‍ ലോക്കു പാകിയിട്ട് ഏകദേശം രണ്ടു വര്‍ഷത്തോളമായി. ഇതിനോടകം നിരവധി അപകടങ്ങളാണ് ഉണ്ടായത്. റോഡിനു ഒരു വശം വനത്തിനുള്ളിലെ അഗാതമായ കുഴിയാണ്. ഈ വശത്ത് ബാരിക്കേട് കള്‍ ഒന്നും തന്നെ വച്ചിട്ടില്ല. കുത്തനെയുള്ള ഇറക്കത്തെ പൂട്ടുകട്ടകള്‍ മിക്കതും ഇളകി കിടക്കുന്നതു കാരണം ടൂവീലര്‍ യാത്രക്കാര്‍ക്ക് പോലും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.
Next Story

RELATED STORIES

Share it