Alappuzha local

ചിരകാല സ്വപ്‌നം പൂവണിഞ്ഞു; ഐന്‍സ്റ്റീന് ഇനി സ്‌കൂളില്‍ പോവാം

മുഹമ്മ: ഐന്‍സ്റ്റീന്‍ നെല്‍സന്റെ ചിരകാല സ്വപ്‌നം പൂവണിഞ്ഞു. ഐന്‍സ്റ്റീന് ഇനി സ്‌ക്കൂളില്‍ പോയി കൂട്ടുകാരോടൊത്തു പഠിക്കാം മാരാരിക്കുളം തെക്ക് പഞ്ചായത്ത് 1ാം വാര്‍ഡില്‍ തൈയ്യില്‍ സ്റ്റോപ്പിനു സമീപം കൊല്ലാപറമ്പില്‍ മിനി നെല്‍സണ്‍ ദമ്പതികളുടെ ഇളയ മകനാണ് ഐന്‍സ്റ്റീന്‍.
ജന്മനാ തന്നെ നെല്‍സന്റ ഇരുകാലുകള്‍ക്കും തളര്‍ച്ച ബാധിച്ച് ചലനശേഷി ഇല്ല. ആതിനാല്‍ പുറത്തേയ്ക്കു പോകുവാന്‍ കഴിയാതെ വീടിനുള്ളില്‍ കിടക്കുകയാണ് പതിവ്. സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌ക്കൂളിലെ 7ാം ക്ലാസ് വിദ്യാര്‍ഥിയാണെങ്കിലും വല്ലപ്പോഴുമൊരിക്കല്‍ മാത്രമേ സ്‌ക്കൂളില്‍ പോകാന്‍ കഴിയു. എസ്എസ്എയിലെ അധ്യാപകര്‍ വീട്ടിലെത്തിയാണ് ക്ലാസ് എടുക്കുന്നത്.  എസ്എസ്എ പദ്ധതി വഴി ഒരു വീല്‍ചെയര്‍ ലഭിച്ചിട്ടുണ്ടെങ്കിലും മുറ്റം കുഴമണ്ണായതിനാല്‍ വീല്‍ചെയര്‍ ഉപയോഗിക്കാന്‍ വളരെ പ്രയാസമായിരുന്നു. വല്ലപ്പോഴും  പുറത്തിറങ്ങാന്‍ അമ്മ ഏറെ കഷ്ടപ്പെടണം.
ഐന്‍സ്റ്റീനിന്റെ അച്ഛന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ മല്‍സ്യ ബന്ധനത്തിനിടെ കടലില്‍ കാണാതായി. മൃതദേഹം കിട്ടാത്തതിനാല്‍ ഇതുവരെ സര്‍ക്കാരിന്റെ യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഐന്‍സ്റ്റീനും 9-ാം ക്ലാസില്‍ പഠിക്കുന്ന ചേട്ടനും അടങ്ങുന്ന കുടുംബം ജീവിക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ്.
വീട്ടില്‍ നിന്ന് ഇറങ്ങി എന്നുംസ്‌ക്കൂളില്‍ പോകാനും കൂട്ടുകാര്‍ കളിക്കുന്നതു കാണാനും  നാട്ടുകാരെ കാണാനും കടല്‍ കാണാനും  ഐന്‍സ്റ്റീന് വലിയ മോഹമാണ് .
അതിന്  റാംപ്  ഉണ്ടായിരുന്നെങ്കില്‍ എന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഏറെ നാളത്തെ ആഗ്രഹമാണ് ഇന്ന് പൂവണിഞ്ഞത്. കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയാണ് ഒരു ലക്ഷത്തോളം രൂപ മുടങ്ങി റാംപ് ആന്റ് റെയില്‍ നിര്‍മിച്ചു നല്‍കിയത്.  മന്ത്രി പി തിലോത്തമന്‍ റാംപ് & റെയില്‍ ഉദ്ഘാടനം ചെയ്തു.
കെ എസ് ഇ എസ് എ ജില്ലാ പ്രസിഡന്റ് എം കെ ശ്രീകുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിസ്‌റ് ജി വേണുഗോപാല്‍ ഉപഹാര സമര്‍പ്പണം നടത്തി. സെന്റ് അഗസ്റ്റിസ് പള്ളി വികാരി നെല്‍സണ്‍പാനേഴത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ റ്റി മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീദേവി, വാര്‍ഡ് മെമ്പര്‍ ശോശാമ്മ ലൂയിസ് എം എന്‍ ഹരികുമാര്‍ , സെന്റ് ആന്റണീസ് ഹൈസ്‌ക്കൂള്‍ എച്ച്എം ട്രീസാ റാണി സംസാരിച്ചു. കെ എസ് ഇ എസ് എ ജില്ലാ സെക്രട്ടറി പി ഡി കലേഷ് സ്വാഗതവും പ്രിവന്റീവ് ഓഫിസര്‍ സി വി വേണു നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it