ചിദംബരത്തിന്റെ അറസ്റ്റ് നവംബര്‍ ഒന്നു വരെ തടഞ്ഞു

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും അറസ്റ്റില്‍ നിന്നു നല്‍കിയിട്ടുള്ള പരിരക്ഷ സിബിഐ പ്രത്യേക കോടതി നവംബര്‍ ഒന്നു വരെ നീട്ടി. കേസ് നവംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. ചിദംബരം നല്‍കിയ ഹരജിയില്‍ വിശദമായ മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അഭിഭാഷകരുടെയും വാദം അംഗീകരിച്ചാണ് കേസ് ഒന്നിലേക്കു മാറ്റി ഒ പി സെയ്‌നി ഉത്തരവിട്ടത്. കേസില്‍ ചിദംബരത്തെയും മകനെയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് ജൂലൈ 19നായിരുന്നു. സിബിഐ ഫയല്‍ ചെയ്ത കുറ്റപത്രം പരിഗണിക്കാനിരിക്കുകയാണ്.
Next Story

RELATED STORIES

Share it