Alappuzha local

ചിക്കന്‍പോക്‌സ് പടരുന്നു ; പ്രദേശവാസികള്‍ ഭീതിയില്‍



പൂച്ചാക്കല്‍: കനത്ത വേനല്‍ ചൂടില്‍ ചിക്കന്‍പോക്‌സ് പടരുന്നു. പ്രദേശവാസികള്‍ ഭീതിയില്‍. പാണാവള്ളി, തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി പഞ്ചായത്തുകളിലാണ് ചിക്കന്‍പോക്‌സ് പടര്‍ന്ന് പിടിക്കുന്നത്. കൊതുക് ശല്യവും ചൂടും ഏറിയതോടെ രോഗം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്ന ഭീതിയിലാണ് ജനം. രോഗം പടരുന്ന പ്രദേശങ്ങളില്‍ നിന്നും പലരും ബന്ധുക്കളുടെ വീടുകളിലേക്ക് അഭയം തേടുകയാണ് . കുട്ടികളടക്കമുള്ള വൃദ്ധരും, കിടപ്പ് രോഗികളും കൂടുതലായും മറ്റ് പ്രദേശങ്ങളിലേക്ക് മാറിത്തമസിക്കുന്നത്. രോഗമുള്ളവര്‍ പലരും മറച്ചുവെക്കുകയും പൂര്‍ണ്ണമായും രോഗം മാറാതെ പുറത്ത് സഞ്ചരിക്കുകയും ചെയ്യുന്നതാണ് ചിക്കാന്‍പോസ് കൂടുതലായി വ്യാപിക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സാധാരണ ഒരു പ്രദേശത്ത് രോഗം വരുമ്പോള്‍ ആശാപ്രവര്‍ത്തകരും,ആരോഗ്യവകുപ്പ് അധികൃതരും സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വേണ്ട ബോധവല്‍ക്കരണവും പ്രതിരോധ മരുന്നുകള്‍ വിതരണം നടത്തലുമാണ് പതിവ്. എന്നാല്‍ രോഗം പടരുന്ന സ്ഥിതിയലും കാര്യങ്ങള്‍ കണ്ടില്ലായെന്ന ഭാവമാണ് ആരോഗ്യവകുപ്പും, ആശാ പ്രവര്‍ത്തകരും നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. രോഗ വിവരം കൃത്യമായി അറിയിക്കാനാണ് ആശാ പ്രവര്‍ത്തകരെ  നിയോഗിച്ചിരിക്കുന്നത്.ഇവര്‍ യഥാസമയം ആരോഗ്യവകുപ്പിന് വിവരങ്ങള്‍ കൈമാറുന്നില്ലായെന്നും പരക്കെ ആക്ഷേപമുണ്ട്. മുന്‍ കാലങ്ങളില്‍ രോഗം പടരുമ്പോള്‍ ആരോഗ്യവകുപ്പ് സ്ഥലത്തെത്തി ബോധവല്‍ക്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാംപുകളും സംഘടിപ്പിക്കുമായിരുന്നു. പ്രതിരോധ മരുന്നുകളും, പുകയ്ക്കാനുള്ള മരുന്നുകളും നല്‍കുമായിരുന്നു. ഇപ്പോള്‍ ബോധവല്‍ക്കരണ ക്ലാസ്സുകളോ മരുന്നുകളോ നല്‍കുന്നുമില്ല.
Next Story

RELATED STORIES

Share it