Flash News

ചികില്‍സ തേടിയെത്തിയ കശ്മീരി യുവതിക്ക് നേരേ അധിക്ഷേപം



ചണ്ഡീഗഡ്: ചികില്‍സ തേടിയെത്തിയ കശ്മീരി യുവതിയെ ഡോക്ടര്‍ അധിക്ഷേപിച്ചതായി ആരോപണം. കശ്മീര്‍ നിവാസിയായ നസറീന്‍ മാലിക്കാണ് പരാതിയുമായി രംഗത്തെത്തിയത്. ചണ്ഡീഗഡിലെ പോസ്റ്റ്് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ ( പിജിഐഎംഇആര്‍) സര്‍ജറി വിഭാഗത്തില്‍ തന്റെ മകന്റെ മസ്തിഷ്‌ക ധമനി വീക്കത്തെതുടര്‍ന്ന് ചികില്‍സയ്‌ക്കെത്തിയപ്പോഴായിരുന്നു  ഡോക്ടറില്‍ നിന്നും മോശമായ സമീപനമുണ്ടായതെന്ന്് നസറീന്‍ മാലിക് അറിയിച്ചു.  നിങ്ങള്‍ സുരക്ഷാ സേനയ്‌ക്കെതിരേ കല്ലെറിയുന്നു, എന്നിട്ടും ഇങ്ങോട്ട് ചികില്‍സ തേടിവരാന്‍ എന്ത് അര്‍ഹതയാണുള്ളതെന്നായിരുന്നു ഡോക്ടര്‍ ചോദിച്ചതെന്നു മാലിക് വ്യക്തമാക്കി. കശ്മീര്‍ ഹോസ്പിറ്റലില്‍ നിന്നും ലഭിച്ചിരുന്ന മരുന്നുകുറിപ്പുകള്‍ ഡോക്ടര്‍ വലിച്ചെറിഞ്ഞതായും മാലിക് കൂട്ടിച്ചേര്‍ത്തു. അ—തെസമയം, ഈ സംഭവത്തെക്കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ക്ക് സൂചന ലഭിച്ചതായും ഡോക്ടര്‍ കുറ്റവാളിയാണെങ്കില്‍ അദ്ദേഹത്തിനെതിരേ തക്കതായ നടപടിയെടുക്കുമെന്നും ഇതൊരു ഗൗരവമായ സംഭവമാണെന്നും ഇതിനെതിരേ ശക്തമായ സൂഷ്മപരിശോധന നടത്തുമെന്നും പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ ഡയറക്ടര്‍ പ്രഫ. ജഗത് റാം പ്രതികരിച്ചു.
Next Story

RELATED STORIES

Share it