thrissur local

ചികില്‍സാ ധനസഹായം വാഗ്ദാനം ചെയ്ത് സ്വര്‍ണമാല കവര്‍ന്നു

ചാലക്കുടി: ബസ് കാത്ത് നില്‍ക്കുകയായിരുന്ന വയോധികയെ ചികില്‍സാ ധനസഹായം വാങ്ങിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവ് മൂന്ന് പവന്റെ സ്വര്‍ണമാലയുമായി കടന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അമ്പഴക്കാട് സ്വദേശിനിയായ ത്രേസ്യമായുടെ സ്വര്‍ണ്ണമാലയാണ് കവര്‍ന്നത്.
ബസ് കാത്ത് നില്‍ക്കുന്നതിനിടെ കുശലാന്വേഷണവുമായി ഒരു ചെറുപ്പക്കാരന്‍ അടുത്ത് കൂടി. ഭര്‍ത്താവിന് അസുഖമാണെന്നും ഓപറേഷന് വലിയ തുക വേണ്ടിവരുമെന്നും മറ്റും ഇവര്‍ യുവാവിനോട് പറഞ്ഞു. പണത്തിന്റെ കാര്യമോര്‍ത്ത് വിഷമിക്കേണ്ടെന്നും അടുത്തുള്ള പ്രവാസികളുടെ ഓഫിസില്‍ ചികില്‍സ ചിലവിനുള്ള സഹായം നല്‍കുന്നുണ്ടെന്നും യുവാവ് അറിയിച്ചു.
4500രൂപ കൊടുത്ത് പേര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഒരു മണിക്കൂറിനുള്ളില്‍ സഹായം ലഭ്യമാവും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. കൈയില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ മാല പണയം വച്ച് തല്‍കാലം പണമടക്കാമെന്ന് ചികില്‍സാ സഹായം ലഭിക്കുമ്പോള്‍ മാല തിരികെയെടുക്കാമെന്നും യുവാവ് നിര്‍ദേശിച്ചു.
ഇതനുസരിച്ച് മാല പണയം വയ്ക്കാനായി വയോധിക സ്വര്‍ണ്ണമാല ഊരി യുവാവിനെ ഏല്‍പ്പിച്ചു. രണ്ട് മണിക്കൂറോളം കഴിഞ്ഞിട്ടും യുവാവിനെ കാണാതായതോടെ വയോധിക കരച്ചില്‍ തുടങ്ങി. യാത്രക്കാര്‍ വിവരം തിരക്കിയപ്പോഴാണ് കബളിപ്പിച്ച വിവരം അറിഞ്ഞത്. തുടര്‍ന്ന് ചാലക്കുടി പോലിസില്‍ പരാതി നല്കുകയും ചെയ്തു.

Next Story

RELATED STORIES

Share it