malappuram local

ചാലിയാറില്‍ തകര്‍ന്ന നടപ്പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല

അരീക്കോട്: ചാലിയാറില്‍ തകര്‍ന്ന നടപാലം പുനര്‍നിര്‍മാണം സാങ്കേതിക തടസം മൂലം നീളുന്നു. കഴിഞ്ഞ മാസം എട്ടിനാണ് ചാലിയാറിലെ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് പാലത്തിന്റെ മധ്യഭാഗം തകര്‍ന്നത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് എം ഐ ഷാനവാസ് എംപി, പി കെ ബഷീര്‍ എംഎല്‍എ, പി വി അന്‍വര്‍ എംഎല്‍എ യടക്കംസ്ഥലം സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന്പാലത്തിന്റെ പുനര്‍നിര്‍മാണം സൈന്യം നിര്‍വഹിക്കുമെന്ന് പി കെ ബഷീര്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ദുരന്തവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം സൈന്യം പൂര്‍ത്തികരിച്ച് മടങ്ങിയതിനാല്‍ ചാലിയാര്‍ നടപ്പാലം സൈന്യംപുനര്‍നിര്‍മിക്കുമെന്ന എംഎല്‍എയുടെ വാക്കുകള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി, എന്നാല്‍ റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാത്തതും കാരണമാണ്. ഊര്‍ങ്ങാട്ടിരി, അരീക്കോട് പ്രദേശങ്ങളിലെ രണ്ടായിരത്തിലേറെ വിദ്യാര്‍ഥികള്‍ ഈ പാലത്തിലൂടെയായിരുന്നു യാത്ര. പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാവുന്നതുവരെ കടത്തു തോണിയോ ബോട്ട് സര്‍വീസോ ഏര്‍പ്പെടുത്തണമെന്ന് അരീക്കോട് റോഡ് സുരക്ഷാസമിതി ആവശ്യപ്പെട്ടു.അതോടൊപ്പം കുടിവെള്ള പ്രശ്‌നത്തിന് കൂടി പരിഹാരമാവുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജും പരിഗണനിയിലുണ്ടാവണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it