Flash News

ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് ഋഷിരാജ് സിങ്!

ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് ഋഷിരാജ് സിങ്!
X

തിരുവനന്തപുരം: ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ മുഖേന ലഭിക്കുന്നതായുള്ള വിവരം സൈറ്റില്‍ നിന്ന് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് എക്‌സൈസ് കമ്മിഷണര്‍ ഡിജിപി ഋഷിരാജ് സിങ് സ്ഥിരീകരിച്ചു. ഓണ്‍ലൈന്‍ സൈറ്റുകള്‍ വന്‍തോതില്‍ ലഹരിക്കച്ചവടത്തിന് സഹായിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇതിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ഋഷിരാജ് സിങ്് നേരിട്ട് രംഗത്തിറങ്ങിയത്. ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ട രീതിയും വളരെ കൃത്യമായി തന്നെ സൈറ്റുകളില്‍ പരസ്യരൂപത്തില്‍ നല്‍കിയിരുന്നു. വില്പന പൊടിപൊടിച്ചതോടെയാണ് ഋഷിരാജ് സിങ് നേരിട്ട് സൈറ്റില്‍ കയറി ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. എക്‌സൈസ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ സൈറ്റുകള്‍ പരസ്യങ്ങള്‍ നീക്കിയിട്ടുണ്ട്. കേരളത്തില്‍ ഇത്തരം ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തവരുടെ പേരുവിവരങ്ങള്‍ എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്. വാറ്റുപകരണങ്ങളും ലഹരി മരുന്നുകളും വാങ്ങുന്നയാളുകളെ കണ്ടെത്തി കേസെടുക്കുക മാത്രമാണ് എക്‌സൈസിന് ചെയ്യാനാകുക. വ്യാപാര സൈറ്റുകള്‍ വഴിയുള്ള ഇത്തരം സാധനങ്ങളുടെ വില്‍പന തടയാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് കഴിയുക. അതിനാല്‍ കേന്ദ്രത്തെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴി വ്യാജ ലഹരി ഗുളികകള്‍ വില്‍ക്കുന്നതായും റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഈ ലഹരി ഗുളികകള്‍ ലാബില്‍ അയച്ച് പരിശോധിച്ചെന്നും ഗുളികകളില്‍ ലഹരിയുടെ അംശമില്ലെന്ന് കണ്ടെത്തിയതായും കമ്മിഷണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it