ചാരവൃത്തി; ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

ലഖ്‌നോ: പാക് ചാരസംഘടനയായ ഐഎസ്‌ഐ ഏജന്റുമാരുമായി വിലപ്പെട്ട വിവരങ്ങള്‍ പങ്കുവച്ച ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേനയാണ് നോയ്ഡയില്‍ നിന്നു ജവാനെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ റീവ സ്വദേശിയായ അച്യുതാനന്ദ് മിശ്ര ഹണിട്രാപ്പില്‍ പെടുകയായിരുന്നുവെന്നും പ്രതിരോധ റിപോര്‍ട്ടര്‍ എന്ന വ്യാജേന വന്ന സ്ത്രീക്ക് ഇയാള്‍ പോലിസ് അക്കാദമി പരിശീലനകേന്ദ്രത്തെ സംബന്ധിച്ച യൂനിറ്റ് പ്രവര്‍ത്തന വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.
Next Story

RELATED STORIES

Share it