ചര്‍ച്ച് ആക്ട് ബില്ല് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന്



കൊച്ചി: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ചര്‍ച്ച് ആക്ട്’കരടു ബില്ലിന്റെ പൂര്‍ണരൂപം തൃശൂര്‍ അതിരൂപതയുടെ മുഖപത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്ന തീരുമാനത്തെ ബിഷപ് ആന്‍ഡ്രൂസ് താഴത്ത് അട്ടിമറിച്ചതായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിച്ചു. ചര്‍ച്ച് ആക്ടിന്മേല്‍ പാസ്റ്ററല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇതിനു കടകവിരുദ്ധമായി ബില്ല് പ്രസിദ്ധീകരിക്കാതെ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് ബില്ലിനെ കുറിച്ച് പറഞ്ഞ സത്യവിരുദ്ധമായ പ്രസ്താവനകള്‍ മാത്രമാണ് കത്തോലിക്കാ സഭാ പത്രത്തില്‍ അച്ചടിച്ചുവന്നത്. ചര്‍ച്ച് ആക്ടിനെ ആര്‍ച്ച് ബിഷപ് ദുര്‍വ്യാഖ്യാനം ചെയ്തതില്‍  പ്രതിഷേധ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നിര്‍വാഹക സമിതി യോഗം പ്രതിഷേധിച്ചു.  ജോസഫ് വെളിവില്‍ അധ്യക്ഷത വഹിച്ചു.  വി കെ ജോയി, ആന്റോ കോക്കാട്ട്, ജോസഫ്, ലോനന്‍ ജോയി, ഹില്‍ട്ടന്‍ ചാള്‍സ് സംസാരിച്ചു.
Next Story

RELATED STORIES

Share it