ചട്ട ലംഘനം തടയാന്‍ മൊബൈല്‍ ആപ്പ്

ന്യൂഡല്‍ഹി: രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്ന തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ തടയാന്‍ വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ആപ്പൊരുക്കി തിരഞ്ഞെടുപ്പു കമ്മീഷന്‍. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇത് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ പി റാവത്ത് പറഞ്ഞു. സി-വിജില്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് സാധാരണക്കാര്‍ക്ക് ചട്ടലംഘനങ്ങളുടെ പടങ്ങളും ദൃശ്യങ്ങളും പകര്‍ത്താനും ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കാനും അവസരം ഒരുക്കുന്നത്. ഈ ആപ്ലിക്കേഷന്‍ വഴി പരാതിയുടെ ശരിയായ സ്ഥലം തിട്ടപ്പെടുത്താനും സാധിക്കും. 100 മിനിറ്റിനുള്ളില്‍ തന്നെ പരാതിയില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശങ്ങളും നല്‍കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗളൂരു നഗരത്തില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയതാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it