Second edit

ചങ്ങാതിക്കൂട്ടങ്ങള്‍

ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട എന്നത് വെറുമൊരു പഴമൊഴിയല്ല. സംഗതി സത്യമാണെന്ന് കാലഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എങ്ങനെയാണ് ആളുകള്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് എന്നാണ് അവര്‍ പഠനവിധേയമാക്കിയത്.
അടുപ്പമുള്ളവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അഭിരുചികളിലുമൊക്കെ വലിയ പൊരുത്തം കാണും. എന്നാല്‍, ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയത്, അവരുടെ തലച്ചോറിനകത്തെ പ്രതികരണങ്ങളില്‍ പോലും സമാനത കണ്ടെത്താനാവുമെന്നാണ്. ഡാര്‍ട്മൗത്ത് ബിസിനസ് സ്‌കൂളിലെ 279 വിദ്യാര്‍ഥികളിലാണ് സംഘം പഠനം നടത്തിയത്. സര്‍വേകള്‍ വഴിയാണ് ചങ്ങാതിക്കൂട്ടങ്ങളെ കണ്ടെത്തിയത്. അതില്‍ 42 പേരിലാണ് തലച്ചോറിന്റെ പ്രതികരണങ്ങള്‍ പഠിക്കാന്‍ കഴിയുന്ന പുതിയൊരു എംആര്‍ഐ സംവിധാനം ഉപയോഗിച്ചുകൊണ്ട് പഠനം നടത്തിയത്. വീഡിയോകള്‍ കാണുമ്പോള്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാവുന്ന പ്രതികരണങ്ങള്‍ ഈ യന്ത്രത്തിന്റെ സ്‌ക്രീനില്‍ വ്യത്യസ്ത നിറങ്ങളില്‍ പ്രത്യക്ഷപ്പെടും.
അതില്‍ നിന്നാണ് വീഡിയോകളിലെ സംഭവങ്ങളോടുള്ള അടുത്ത സുഹൃത്തുക്കളുടെ പ്രതികരണം താരതമ്യേന സമാനമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. സുഹൃത്തുക്കളെ കണ്ടെത്തുമ്പോള്‍ പരസ്പരമുള്ള ആകര്‍ഷണത്തിന് ആഴത്തിലുള്ള ജീവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it