thrissur local

ചക്ക സീസണ്‍ നേരത്തെ ആരംഭിച്ചു; ചാലക്കുടിയില്‍ ചക്കവിപണി സജീവം

ചാലക്കുടി: ചക്ക സീസണ്‍ ഇത്തവണ നേര്‍ത്തെ ആരംഭിച്ചതോടെ ചാലക്കുടിയില്‍ ചക്ക വിപണി സജീവമായി. ചക്ക മൊത്തമായി ശേഖരിച്ച് പുറം സംസ്ഥാനങ്ങളിലേക്ക് കയറ്റി വിടുന്ന മൊത്തവ്യാപാര കേന്ദ്രങ്ങള്‍ ഉണര്‍ന്നതോടെ ചെറുകിട ചക്കവ്യാപാരികളും സജീവമായി കഴിഞ്ഞു.
തമിഴ്‌നാട് അന്ധ്രപ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, മുബൈ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കൂടുതലായും ചക്ക കയറി പോകുന്നുന്നത്. ചാലക്കുടി മലയാംപറമ്പ് സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ചക്കവിപണന കേന്ദ്രത്തില്‍ നന്നും പ്രതിദിനം പതിനഞ്ചോളം ലോറികളാണ് ചക്കകയറ്റി അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നത്. തമിഴ്‌നാട്ടില്‍ പഴുത്ത ചക്കക്കാണ് പ്രിയമെങ്കില്‍ ഡല്‍ഹി, മുബൈ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊത്തിചക്കക്കാണ് ഡിമാന്റ്. വലിയ ലോറികളില്‍ പ്രത്യേക തരത്തില്‍ പായ്ക്ക് ചെയ്താണ് ചക്ക കയറ്റിവിടുന്നത്. ലോറിയില്‍ വാഴപ്പിണ്ടിയും ഓലയും ഐസും ഒന്നിടവിട്ട് വിരിച്ച് അതിലാണ് ചക്ക അടക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ചക്ക സ്ഥലങ്ങളില്‍ എത്തിച്ച് കൊടുക്കും.
മൂത്ത ചക്കയാണെങ്കില്‍ സ്ഥലത്തെത്തുമ്പേഴേക്കും പഴുത്ത് തുടങ്ങിയിരിക്കും. പച്ചചക്കക്കാണ് യുപിയില്‍ പ്രിയം. ചക്കകൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ക്കാണ് ഇവിടെ കൂടുതല്‍ ഡിമാന്റ്. ബേക്കറികളിലും ചക്ക വിഭവങ്ങള്‍ ഒരുക്കുന്നുണ്ട്. നാട്ടില്‍പുറങ്ങളില്‍ നിന്നും ചക്ക ശേഖരിച്ചാണ് ചെറുകിട കച്ചവടക്കാര്‍ ചാലക്കുടിയിലെ മൊത്തവ്യാപര കേന്ദ്രത്തിലെത്തിക്കുന്നത്. ഇവിടെ കിലോയ്ക്ക് 14രൂപ വരെ ലഭിക്കും. വീടുകളില്‍ നിന്നും ചെറിയ വിലക്ക് വാങ്ങുന്ന ചക്കക്ക് വന്‍ വിലയാണ് കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത്. ഇത്തവണ ചക്ക സീസന്‍ നേരത്തെ ആരംഭിച്ചതിനാല്‍ വന്‍ തോതിലുള്ള വില്‍പനയാണ് ചാലക്കുടിയില്‍ നടക്കുന്നത്. ഒരു കാലത്ത് തടിവ്യാപാരത്തിലും മണ്‍ഭരണി നിര്‍മ്മാണത്തിലും പുറം നാടുകളില്‍ പേരെടുത്ത ചാലക്കുടി ചക്കപെരുയിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
Next Story

RELATED STORIES

Share it