malappuram local

ചക്ക കേരളത്തിന്റെ സ്വന്തം; പണം വാരുന്നത് ചെന്നൈ

നിലമ്പൂര്‍: കേരളത്തില്‍ നിന്നും നിസാര വിലക്ക് വാങ്ങുന്ന ചക്കയ്ക്ക് ചെന്നൈയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമ്പോള്‍ ലഭിക്കുന്നത് കൈനിറയെ. ഗള്‍ഫില്‍ പാക്ക് ചെയ്ത 10 ചുള ചക്കയ്ക്ക് 200 രൂപയാണ് വില. വരിക്ക ചക്കയ്ക്ക് ഒരു കക്ഷണത്തിന് 750 രൂപയുമാണ് വില.
ഒരു കിലോ ചക്ക ക്കുരുവിന് 300 രൂപയും നല്‍കണം. ഇടിച്ചക്കയ്ക്ക് കിലോഗ്രാമിന് 400 രൂപയുമാണ് വില. പ്രതിവര്‍ഷം 20 കോടി ചക്കയാണ് കേരളത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ 40 ശതമാനവും ഉപയോഗശൂന്യമായി പോവുകയാണ.്
ചക്കയുടെ ഔഷധമൂല്യം തിരിച്ചറിഞ്ഞതോടെ ചക്കയുടെ ഉപയോഗം കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ വര്‍ധിച്ചു കഴിഞ്ഞു. മറ്റ് ഭക്ഷണവിഭവങ്ങളെ പോലെ തീന്‍മേശയിലേക്ക് ചക്കയും ഇടം തേടി കഴിഞ്ഞു.
വിഐപികള്‍ പോലും ചക്ക ഭക്ഷണത്തിനായി കാത്തിരിക്കുന്ന അവസ്ഥയിലാണ്. പ്രമേഹം തടയുന്നതിലും നിയന്ത്രിക്കുന്നതിലും ചക്കയ്ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്.
കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ചക്ക വില്‍പനക്ക് എത്തി തുടങ്ങി. നിലമ്പൂരിലുള്‍പ്പെടെ ചക്കയ്ക്ക് കിലോക്ക് 35 രൂപയാണ് വില. വിഷാംശം കലരാത്ത ഭക്ഷണമെന്ന പ്രത്യേകതയും ചക്കയ്ക്ക് ഉണ്ട്. ഒരു കാലത്ത് മലയാളിയുടെ പ്രിയ ഭക്ഷണമായിരുന്ന ചക്ക ഇടവേളക്ക് ശേഷം മലയാളിയുടെ തീന്‍മേശയിലേക്ക് മടങ്ങി വരികയാണ്.
Next Story

RELATED STORIES

Share it