World

ഗ്വണ്ടാനമോ തടവറ നിലനിര്‍ത്തും: ഡോണള്‍ഡ് ട്രംപ്‌

വാഷിങ്ടണ്‍: ഗ്വണ്ടാനമോ തടവറ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവില്‍ യുഎസ്് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ചൊവ്വാഴ്ച യുഎസ് കോണ്‍ഗ്രസ്സില്‍ നടത്തിയ സ്റ്റേറ്റ് ഓഫ് യുനിയന്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്വണ്ടാനമോ തടവറ അടച്ചുപൂട്ടാനുള്ള മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നയത്തിനു വിരുദ്ധമായ നിലപടാണ് ട്രംപ് സ്വീകരിച്ചിരുക്കുന്നത്്.  തടവറ അടച്ചുപൂട്ടുമെന്നു പ്രഖ്യാപിച്ചിരുന്ന  ഒബാമയുടെ നിലപാടിനെ ട്രംപ്് എതിര്‍ത്തു. 2002 ജനുവരിയില്‍ ആരംഭിച്ച ഗ്വണ്ടാനമോ തടവറയില്‍ 700ലധികം പേരെയാണ് വിചാരണ കൂടാതെ ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയത്്. തടവറ അടച്ചുപൂട്ടാനുള്ള ഒബാമ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി ധാരാളം പേരെ വിട്ടയച്ചിരുന്നു. നിലവില്‍ 41 തടവുകാരാണ് ഗ്വണ്ടാനമോയില്‍ ഉള്ളത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം അനുവദിക്കില്ലെന്നും ട്രംപ്് പറഞ്ഞു.  കഴിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള കുടിയേറ്റ പദ്ധതിയിലേക്ക് മാറേണ്ട സമയമായി. കുടിയേറിയവര്‍ അവരുടെ ബന്ധുക്കളെ കൂടി കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നിയമാനുസൃതമായി അമേരിക്കയിലേക്ക് കുടിയേറിയ കുടുംബങ്ങളിലെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കും. അമേരിക്കയില്‍ 12 വര്‍ഷം വിദ്യാഭ്യാസത്തോടെയും നല്ല സ്വഭാവത്തോടെയും തുടരുന്ന വിദേശീയര്‍ക്ക് പൗരത്വം നല്‍കാം. ഡെമോക്രാറ്റുകളുമായി സഹകരിച്ച്് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെന്‍സാസില്‍ കഴിഞ്ഞവര്‍ഷം വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്റെ വിധവ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഭാഷണത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it