Alappuzha local

ഗ്രാമപ്പഞ്ചായത്ത് കുടിയൊഴിപ്പിച്ചു; സര്‍ക്കാര്‍ കൊയ്ത്തുയന്ത്രങ്ങള്‍ നശിക്കുന്നു

സ്വന്തം പ്രതിനിധി

എടത്വ: ഗ്രാമപ്പഞ്ചായത്ത് കുടിയൊഴിപ്പിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വക കൊയ്ത്തു യന്ത്രങ്ങള്‍ പെരുവഴിയിലായി. കേരളാ ആഗ്രോ ഇന്‍ഡസ്ട്രീസ്  കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 63 ഓളം കൊയ്ത്തുമെതി യന്ത്രങ്ങളാണ്  അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തിന്റെ ഇടപെടല്‍ മൂലം പെരുവഴിയിലായത്.അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തിന് കീഴില്‍ ക്ഷേത്രത്തിന് തെക്കേ നടയിലുള്ള   20 സെന്റ് സ്ഥലത്തായിരുന്നു അസി. എന്‍ജിനീയറുടെ കാര്യാലയവും വര്‍ഷോപ്പും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഏതാനും മാസങ്ങളായി  വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ കൊയ്ത്തുമെതി യന്ത്രങ്ങള്‍ വര്‍ക്‌ഷോപ്പില്‍ നിന്നും മാറ്റിച്ചതോടെ വര്‍ക്‌ഷോപ്പിലെ യന്ത്രങ്ങളെല്ലാം അമ്പലപ്പുഴ കിഴക്ക് ഹോമിയോ ആശുപത്രിക്ക് വടക്ക്  റെയില്‍വേ പുറമ്പോക്ക് ഭൂമിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഏകദേശം 12 യന്ത്രങ്ങള്‍ ഇവിടെ വെയിലും മഴയുമേറ്റ്  നശിക്കുകയാണ്.  ബാക്കിയുള്ളവയാകട്ടെ  സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പുനലൂരിലേക്ക് മാറ്റിയിരിക്കുകയാണ്. വിളവെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി  നില്‍ക്കെ കാടുപിടിച്ചു കിടക്കുന്ന പുറമ്പോക്കില്‍   കിടക്കുന്ന കൊയ്ത്തുമെതി യന്ത്രങ്ങള്‍ രണ്ടുമെക്കാനിക്കിന്റെയും മൂന്നുസഹായികളുടേയും നേതൃത്വത്തില്‍ അറ്റകുറ്റപണികള്‍ നടത്തുകയാണ്. ദിന ബത്തയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുത്ത വേനല്‍ ചൂടേറ്റാണ്  അറ്റകുറ്റ പണികള്‍ നടത്തുന്നത്. ശക്തമായ വേനല്‍ ചൂടില്‍ തൊഴിലെടുക്കുമ്പോഴും ഇവര്‍ക്ക് മതിയായ വേതനവും ലഭിക്കുന്നില്ല. മെക്കാനിക്കിന് 500 രൂപയും സഹായിക്ക് 400 രൂപയുമാണ് വേതനം  ലഭിക്കുന്നത്.    2011-12 സാമ്പത്തിക വര്‍ഷത്തിലാണ്  കൊയ്തു മെതി യന്ത്രങ്ങള്‍ ലഭ്യമായത്. 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള യന്ത്രങ്ങളാണിവ. നാല്‍പതോളം യന്ത്രങ്ങള്‍ പൂര്‍ണമായും  ഉപയോഗിക്കാന്‍ കഴിയാത്തവയാണ്. നിസാരമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ കൊണ്ട് പ്രവര്‍ത്തന യോഗ്യമാക്കാമായിരുന്ന യന്ത്രങ്ങള്‍  സാങ്കേതികത്വം പറഞ്ഞാണ് എഴുതി തള്ളേണ്ടിവന്നത്. പത്ത് കൊല്ലത്തെ പഴക്കമുള്ള യന്ത്രങ്ങള്‍  ഇപ്പോഴും  സ്വകാര്യ മേഖലയില്‍ കാര്യക്ഷമമായി  പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ യന്ത്രങ്ങളുടെ ജിപിഎസ് സംവിധാനവും വെയിലും  മഴയുമേറ്റ് ഉപയോഗ ശൂന്യമായിരിക്കുകയാണ്.   വിദഗ്ദരായ  മെക്കാനിക്കുകളുടേയും  ഓപ്പറേറ്റര്‍മാരുടെയും ലഭ്യതക്കുറവാണ് യന്ത്രങ്ങള്‍ നശിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍  പറയുന്നു. വിളവെടുപ്പിന് മുന്നോടിയായി  15 യന്ത്രങ്ങള്‍ ലഭ്യമാകാന്‍ സാധ്യതയുണ്ടെന്നും  ജീവനക്കാര്‍ വ്യക്തമാക്കുന്നു. യന്ത്രങ്ങള്‍  സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമാണ്  അടിയന്തിരമായി ഉണ്ടാകേണ്ടത്. ഒപ്പം  വിദഗ്ദരായ ജീവനക്കാരും. നിലവില്‍ 25 യന്ത്രങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തി  പ്രവര്‍ത്തന സജ്ജമാക്കാം എന്ന പ്രതീക്ഷയാണുള്ളത്. 10 യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായതായി  അസി.എന്‍ജിനീയര്‍ സുമിത്ത്  വ്യക്തമാക്കി.സ്വന്തം പ്രതിനിധിഎടത്വ: ഗ്രാമപ്പഞ്ചായത്ത് കുടിയൊഴിപ്പിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വക കൊയ്ത്തു യന്ത്രങ്ങള്‍ പെരുവഴിയിലായി. കേരളാ ആഗ്രോ ഇന്‍ഡസ്ട്രീസ്  കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 63 ഓളം കൊയ്ത്തുമെതി യന്ത്രങ്ങളാണ്  അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തിന്റെ ഇടപെടല്‍ മൂലം പെരുവഴിയിലായത്.അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തിന് കീഴില്‍ ക്ഷേത്രത്തിന് തെക്കേ നടയിലുള്ള   20 സെന്റ് സ്ഥലത്തായിരുന്നു അസി. എന്‍ജിനീയറുടെ കാര്യാലയവും വര്‍ഷോപ്പും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഏതാനും മാസങ്ങളായി  വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ കൊയ്ത്തുമെതി യന്ത്രങ്ങള്‍ വര്‍ക്‌ഷോപ്പില്‍ നിന്നും മാറ്റിച്ചതോടെ വര്‍ക്‌ഷോപ്പിലെ യന്ത്രങ്ങളെല്ലാം അമ്പലപ്പുഴ കിഴക്ക് ഹോമിയോ ആശുപത്രിക്ക് വടക്ക്  റെയില്‍വേ പുറമ്പോക്ക് ഭൂമിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഏകദേശം 12 യന്ത്രങ്ങള്‍ ഇവിടെ വെയിലും മഴയുമേറ്റ്  നശിക്കുകയാണ്.  ബാക്കിയുള്ളവയാകട്ടെ  സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പുനലൂരിലേക്ക് മാറ്റിയിരിക്കുകയാണ്. വിളവെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി  നില്‍ക്കെ കാടുപിടിച്ചു കിടക്കുന്ന പുറമ്പോക്കില്‍   കിടക്കുന്ന കൊയ്ത്തുമെതി യന്ത്രങ്ങള്‍ രണ്ടുമെക്കാനിക്കിന്റെയും മൂന്നുസഹായികളുടേയും നേതൃത്വത്തില്‍ അറ്റകുറ്റപണികള്‍ നടത്തുകയാണ്. ദിന ബത്തയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുത്ത വേനല്‍ ചൂടേറ്റാണ്  അറ്റകുറ്റ പണികള്‍ നടത്തുന്നത്. ശക്തമായ വേനല്‍ ചൂടില്‍ തൊഴിലെടുക്കുമ്പോഴും ഇവര്‍ക്ക് മതിയായ വേതനവും ലഭിക്കുന്നില്ല. മെക്കാനിക്കിന് 500 രൂപയും സഹായിക്ക് 400 രൂപയുമാണ് വേതനം  ലഭിക്കുന്നത്.    2011-12 സാമ്പത്തിക വര്‍ഷത്തിലാണ്  കൊയ്തു മെതി യന്ത്രങ്ങള്‍ ലഭ്യമായത്. 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള യന്ത്രങ്ങളാണിവ. നാല്‍പതോളം യന്ത്രങ്ങള്‍ പൂര്‍ണമായും  ഉപയോഗിക്കാന്‍ കഴിയാത്തവയാണ്. നിസാരമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ കൊണ്ട് പ്രവര്‍ത്തന യോഗ്യമാക്കാമായിരുന്ന യന്ത്രങ്ങള്‍  സാങ്കേതികത്വം പറഞ്ഞാണ് എഴുതി തള്ളേണ്ടിവന്നത്. പത്ത് കൊല്ലത്തെ പഴക്കമുള്ള യന്ത്രങ്ങള്‍  ഇപ്പോഴും  സ്വകാര്യ മേഖലയില്‍ കാര്യക്ഷമമായി  പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ യന്ത്രങ്ങളുടെ ജിപിഎസ് സംവിധാനവും വെയിലും  മഴയുമേറ്റ് ഉപയോഗ ശൂന്യമായിരിക്കുകയാണ്.   വിദഗ്ദരായ  മെക്കാനിക്കുകളുടേയും  ഓപ്പറേറ്റര്‍മാരുടെയും ലഭ്യതക്കുറവാണ് യന്ത്രങ്ങള്‍ നശിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍  പറയുന്നു. വിളവെടുപ്പിന് മുന്നോടിയായി  15 യന്ത്രങ്ങള്‍ ലഭ്യമാകാന്‍ സാധ്യതയുണ്ടെന്നും  ജീവനക്കാര്‍ വ്യക്തമാക്കുന്നു. യന്ത്രങ്ങള്‍  സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമാണ്  അടിയന്തിരമായി ഉണ്ടാകേണ്ടത്. ഒപ്പം  വിദഗ്ദരായ ജീവനക്കാരും. നിലവില്‍ 25 യന്ത്രങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തി  പ്രവര്‍ത്തന സജ്ജമാക്കാം എന്ന പ്രതീക്ഷയാണുള്ളത്. 10 യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായതായി  അസി.എന്‍ജിനീയര്‍ സുമിത്ത്  വ്യക്തമാക്കി.
Next Story

RELATED STORIES

Share it