Idukki local

ഗ്രാമപ്പഞ്ചായത്തിന്റെ വികസനമറിയാന്‍ മണിപ്പൂര്‍ സംഘം ഉടുമ്പന്നൂരില്‍

തൊടുപുഴ: ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി മണിപ്പൂര്‍ സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ ടീം അംഗങ്ങള്‍ ഉടുമ്പന്നൂരില്‍ എത്തി. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികള്‍, അവയുടെ സുതാര്യമായ നടത്തിപ്പ്, പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണം മുതല്‍ അവയുടെ നടത്തിപ്പുവരെ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളായ മൃഗാശുപത്രി, കൃഷിഭവന്‍, പിഎച്ച്‌സി, സ്‌കൂള്‍, ഐസിഡിഎസ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ സംഘടനാ സംവിധാനമായ  കുടുംബശ്രീ വഴി നടപ്പാക്കുന്ന പദ്ധതികള്‍ എന്നിവ നേരിട്ട് സന്ദര്‍ശിച്ച് പഠനവിധേയമാക്കും. കേരള വികസനം മണിപ്പൂരില്‍ നടപ്പാക്കുന്നതിന് പരിശ്രമിക്കുമെന്ന് സന്ദര്‍ശന ടീം പറഞ്ഞു.
കേരളത്തില്‍ അധികാരവും പണവും പ്രാദേശിക സര്‍ക്കാര്‍ ഭരണം നിര്‍വഹിക്കുന്ന ഗ്രാമപ്പഞ്ചായത്തുകള്‍ വിനിയോഗിക്കുന്നതില്‍ അതിയായ സന്തോഷം തോന്നിയെന്ന് ടീം അഭിപ്രായപ്പെട്ടു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരാണ് വന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവിന്റെയും വൈസ് പ്രസിഡന്റ് പി എന്‍ സീതിയുടേയും നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് വാദ്യഘോഷ മേളങ്ങളോടെയുള്ള സ്വീകരണമാണ് ടീമിനു നല്‍കിയത്. ടീം നാളെ മടങ്ങും.
Next Story

RELATED STORIES

Share it