Flash News

ഗോസംരക്ഷകരുട ആക്രമണത്തിനിരയായ വ്യക്തിയെ വലിച്ചിഴച്ചു; മാപ്പപേക്ഷിച്ച് യുപി പൊലീസ്

ഗോസംരക്ഷകരുട ആക്രമണത്തിനിരയായ വ്യക്തിയെ വലിച്ചിഴച്ചു; മാപ്പപേക്ഷിച്ച് യുപി പൊലീസ്
X

ലക്‌നൗ: പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിനെ സംഘപരിവാര പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പോലീസിന്റെ വാദങ്ങള്‍ പൊളിയുന്നു.ഗോ സംരക്ഷണത്തിന്റെ പേരില്‍ ജനക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഖാസിം എന്ന വ്യക്തിയെ പൊലീസിന്റെ സാന്നിധ്യത്തില്‍ റോഡിലൂടെ വലച്ചിഴച്ച് കൊണ്ടുപോയ ദൃശ്യങ്ങള്‍ പുറത്ത്.സംഭവത്തില്‍ ക്ഷമാപണവുമായി ഉത്തര്‍ പ്രദേശ് പോലീസ് രംഗത്തെത്തിയിട്ടുണ്ട്.സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രത്തില്‍ കാണുന്ന മൂന്ന് പൊലീസുകാരേയും സ്ഥലംമാറ്റിയതായും ആംബുലന്‍സ് സൗകര്യം ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഇരയെ ഇത്തരത്തില്‍ കൊണ്ടുപോകേണ്ടി വന്നതെന്നുമാണ് യുപി ഡിജിപിയുടെ പ്രസ്താവനയില്‍ പറയുന്നത്. സംഘര്‍ഷ സ്ഥലത്തേക്ക് പൊലീസ് എത്തിയ സമയത്തുള്ള ഫോട്ടോയാണ് പ്രചരിക്കുന്നത്.



ഇരയെ പൊലീസ് വാഹനത്തിലേക്ക് പൊലീസ് എത്തിക്കുന്നതാണ് ആ കാണുന്നത്. എന്നാല്‍ പൊലീസ് കൂടുതല്‍ ശ്രദ്ധ കാണിക്കണമായിരുന്നു എന്നും ഡിജിപിയുടെ പ്രസ്താവനയില്‍ പറയുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഖാസി മരിച്ചിരുന്നു. എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരിലല്ല സംഘര്‍ഷമുണ്ടായതെന്നും, വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.മധ്പുരയില്‍ കന്നുകാലികള്‍ക്ക് തീറ്റ വാങ്ങാന്‍ പോയ ഷമീഹുദ്ദീന്‍ ഇവിടെ വച്ചാണ് ഖാസിമിനെ കണ്ടത്. എന്നാല്‍ കാലി കച്ചവടം നടത്തിയിരുന്ന ഖാസിമിനെ കണ്ട നാട്ടുകാര്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. ഈ സമയം ഇരുവരുടേയും കൈവശം പശുക്കള്‍ ഉണ്ടായിരുന്നില്ല.കാലികളെ കശാപ്പ് ചെയ്‌തെന്ന വ്യാജവാര്‍ത്ത പരത്തിയ ഹിന്ദുത്ത്വര്‍ ഇരുവരേയും അടുത്തുളള ക്ഷേത്ര വളപ്പിലേക്ക് വലിച്ചുകൊണ്ടുപോയി കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it