Flash News

ഗോവധം ആരോപിച്ച് യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ജയിലിലടച്ചു

ഗോവധം ആരോപിച്ച് യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ജയിലിലടച്ചു
X
മുസഫര്‍നഗര്‍: പശുവിനെ കൊന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തായാകാത്ത രണ്ട് പെണ്‍കുട്ടികളെ പോലീസ് ജയിലിലടച്ചു. പന്ത്രണ്ടും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളെയാണ് ജയിലിലടച്ചത്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുന്നതിന് പകരം ജില്ലാകോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായവരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോടതിയില്‍ ഹാജരാക്കിയത്.


മുസഫര്‍നഗറിലെ ഖതൌലിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പശുവിനെ കൊന്നുവെന്നാരോപിച്ച് പെണ്‍കുട്ടികളുടെ പിതാവ് നസിമുദ്ദീനെയും മാതാവിനെയുമടക്കം ഒമ്പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മറ്റുള്ളവര്‍ക്കൊപ്പം പെണ്‍കുട്ടികളെയും ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായവരാണെന്ന് പറഞ്ഞാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഇവരുടെ ആധാര്‍ കാര്‍ഡില്‍  2001,2005 വര്‍ഷങ്ങളിലാണ് ജനനമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവരെ വിലങ്ങ് അണിയിക്കരുതെന്നും ജയിലിലടയ്ക്കരുതെന്നുമുള്ള നിയമം പാലിക്കപ്പെട്ടില്ല. സംഭവത്തെതുടര്‍ന്ന് പ്രദേശവാസികള്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ തടിച്ചുകൂടി.എന്നാല്‍ അറസ്റ്റിലായവരെല്ലാം കുറ്റം ചെയ്തിട്ടുണ്ടെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പോലീസ്. ഇവരുടെ പക്കല്‍ നിന്നും ഇറച്ചിയും കശാപ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും കന്നുകാലികളെയും കണ്ടെത്തിയെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. പെണ്‍കുട്ടികളെ കൂടാതെ മൂന്ന് സ്ത്രീകളും അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തിലുണ്ട്.
Next Story

RELATED STORIES

Share it