ഗോരക്ഷകരുടെ ഉപദ്രവം: ഗോവയില്‍ മാട്ടിറച്ചി ക്ഷാമം

പനാജി: ഗോരക്ഷകരുടെ ഉപദ്രവത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് ഇറച്ചി ഇറക്കുമതി ചെയ്യുന്നത് ഗോവയിലെ വ്യാപാരികള്‍ നിര്‍ത്തി. ഇതോടെ, സംസ്ഥാനത്ത് മാട്ടിറച്ചിക്ക് കടുത്ത ക്ഷാമം നേരിട്ടു. കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്നു മാട്ടിറച്ചി സംഭരിക്കുന്നത് നിര്‍ത്തിയെന്നു വ്യാപാരികളുടെ സംഘടന അറിയിച്ചു. ഗോരക്ഷകരുടെ അതിക്രമം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നതുവരെ ഇതു തുടരുമെന്ന് ഓള്‍ ഗോവ ഗുറേഷി മീറ്റ് ട്രേഡേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ മനോവ ബേപാരി പറഞ്ഞു. എല്ലാ ദിവസവും ബെലഗാവിയില്‍ നിന്ന് 25 ടണ്‍ മാട്ടിറച്ചി ഗോവയിലെത്താറുണ്ട്. സര്‍ക്കാര്‍ ഉടമയിലുള്ള ഏക അറവുശാല പ്രവര്‍ത്തിക്കാത്തതിനാല്‍ ഗോവയില്‍ മാട്ടിറച്ചി ഉല്‍പാദനമില്ല. കര്‍ണാടകയിലെ അനധികൃത അറവുശാലകളില്‍ നിന്നാണ് ഗോവയില്‍ മാട്ടിറച്ചി കൊണ്ടുവരുന്നതെന്ന് ആരോപിച്ചാണ് ഗോരക്ഷാ സംഘങ്ങള്‍ വാഹനങ്ങള്‍ തടയുന്നത്. എന്നാല്‍, ആരോപണം ബിപാരി നിഷേധിച്ചു. അവിടത്തെ അറവുശാലകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഗോരക്ഷകര്‍ അവിടെ പോയി പ്രതിഷേധിക്കുകയാണ് വേണ്ടത്. തങ്ങളുടെ ലോറികള്‍ തടയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it