ഗോഡൗണ്‍ ഉടമയുടെ വീട്ടില്‍ പരിശോധന നടത്തി

കൊണ്ടോട്ടി: ജൈവവളത്തിന്റെ മറവില്‍ കടത്തിയ ഏഴ് ടണ്‍ അത്യുഗ്ര സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
കേസില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍ കാസര്‍കോട് കടുമ്മനി തോട്ടുമണ്ണില്‍ ജോര്‍ജ്(40), കര്‍ണാടക ഹക്കീം(32), എന്നിവരെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മോങ്ങത്തെ ഗോഡൗണ്‍ ഉടമയെന്നു സംശയിക്കുന്ന ആലത്തൂര്‍പടി സ്വദേശി ബാസിത്തിനെ പിടികൂടാനായിട്ടില്ല. ഇയാളുടെ മോങ്ങം, ആലത്തൂര്‍ പടി വീടുകളില്‍ പോലിസ് പരിശോധന നടത്തി.
പിടികൂടിയ സ്‌ഫോടകവസ്തുക്കള്‍ മാറ്റുന്നതിന് കോടതി അനുമതി നല്‍കി. അംഗീകൃത ലൈസന്‍സുള്ള ക്വാറികളിലേക്ക് ഡിറ്റനേറ്റര്‍ മാറ്റുന്നതിനാണ് അനുമതി ലഭിച്ചത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ വിഷ്ണു പവര്‍ കമ്പനിയില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചിരിക്കുന്നത്. കരിങ്കല്ല് ക്വാറികളിലും മാറ്റും ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളാണെങ്കിലും ഇത്ര വലിയ ശേഖരത്തിന് പിറകില്‍ മറ്റു സഹായകളുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്. രണ്ടിടങ്ങളില്‍ നിന്നുമായി ലക്ഷങ്ങളുടെ ഏഴ് ടണ്‍ സ്‌ഫോടകവസ്തുക്കളാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it