kozhikode local

ഗെയില്‍ സര്‍വേ : ജനവാസ മേഖല ഒഴിവാക്കണമെന്ന് സര്‍വകക്ഷിയോഗം



നാദാപുരം: നാദാപുരം മേഖലയിലെ ജനവാസ മേഖലയെ ഗെയില്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെയും ഇരകളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കുമ്മങ്കോട്, തൂണേരി പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്ന ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് സര്‍വേ നിര്‍ത്തിവച്ചിരുന്നു. തഹസില്‍ദാരുടെ നേതൃത്വത്തില്‍ സര്‍വകക്ഷി പ്രതിനിധികളുടെയും ഗെയില്‍ ഉദ്യോഗസ്ഥരുടെയും ഇരകളുടെയും യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തൂണേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നാട്ടുകാരുടെ സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ ഗെയില്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. കേരള ഗെയില്‍ കോമ്പിറ്റന്റ് അതോറിറ്റി സി രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താനും ജനവാസ മേഖലയെ ഒഴിവാക്കാനും യോഗത്തില്‍ ധാരണയായി. പ്രതിഷേധവുമായി സ്ത്രീകളടക്കമുള്ള 100 കണക്കിനാളുകള്‍ പഞ്ചായത്ത് കോമ്പൗണ്ടില്‍ സംഘടിച്ചിരുന്നു. യോഗത്തില്‍ തഹസില്‍ദാര്‍ സതീഷ് അധ്യക്ഷത വഹിച്ചു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി പി സുരേഷ് ഉദ്ഘാടനം ചെയ്തു. ഗെയില്‍ കേരള ചീഫ് മാനേജര്‍ ബിജു, ടോണി മാത്യു, അഡ്വ. എ പ്രദീപ് കുമാര്‍, വിവിധ പാര്‍ട്ടികളുടെ നേതാക്കളായ പി രാമചന്ദ്രന്‍ മാസ്റ്റര്‍, നെല്ല്യേരി ബാലന്‍, കെ പി സി തങ്ങള്‍, ഒ കെ തൂണേരി , രവി വെള്ളൂര്‍, കനവത്ത് രവി, ജനപ്രതിനിധികളായ വളപ്പില്‍ കുഞ്ഞമ്മദ്, പി ഷാഹിന, അനിത, ചന്ദ്രി, സമര സമിതി പ്രവര്‍ത്തകരായ പി മുനീര്‍ മാസ്റ്റര്‍, സി ആലിക്കുട്ടി, പി പി അബ്ബാസ്, ടി എ ഉസ്മാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it