malappuram local

ഗെയില്‍: യുവാക്കളെ കസ്റ്റഡിയിലെടുത്തതിനെതിരേ നാട്ടുകാര്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു

അരീക്കോട്: ചെങ്ങരയില്‍ വിവാദ ഫഌക്‌സ് ഉയര്‍ത്തിയെന്നാരോപിച്ച് യുവാക്കളെ അരീക്കോട് പോലിസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ചെങ്ങരയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെയും ജനപ്രതിനിധികളെയും അവഹേളിക്കുന്ന തരത്തില്‍ ഉയര്‍ത്തിയ ഫഌക്‌സ് വിവാദമായതിനെ തുടര്‍ന്ന് അരീക്കോട് പോലിസ് ചെങ്ങര സ്വദേശികളായ പി പി ഇസ്മയില്‍, ചങ്ങരത്തടം ടി പി അബ്ദുല്‍ ജലീല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
അബ്ദുല്‍ ജലീല്‍ ആമയൂരില്‍ റോഡ് ഉദ്ഘാടനത്തിന് എത്തിയ പി കെ ബഷീര്‍ എം എഎക്കെതിരെ കരിങ്കൊടി കാണിക്കുകയും ഗെയില്‍ ഇരയായ ഇയാള്‍ ജനാതിപത്യ രീതിയില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തതിന് എടവണ്ണ പോലിസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചെങ്ങരയില്‍ വിവാദ ഫഌക്‌സ് ഉയര്‍ത്തി എന്നാരോപിച്ച് ജലീല്‍ ഉള്‍പ്പെടെയുള്ളവരെ അരീക്കോട് പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവം അറിഞ്ഞ് വിവിധ ഭാഗങ്ങളില്‍ നിന്നായി 100 കണക്കിനു പേര്‍ എത്തി സ്റ്റേഷന്‍ പരിസരത്ത് എത്തി ഉപരോധിച്ചു.  ഫഌക്‌സ് ഉയര്‍ത്തിയതില്‍ പങ്കില്ലന്ന് വ്യക്തമാക്കിയതോടെ  സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു.
Next Story

RELATED STORIES

Share it