World

ഗൂത്തയില്‍ ആക്രമണം തുടരുന്നു; മരണം 300 ആയിദ

മസ്‌കസ്: വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍ സിറിയന്‍ സൈന്യം നടത്തുന്ന രക്തരൂഷിതമായ ആക്ര—മണം നാലാം ദിവസവും തുടരുന്നു. മരിച്ചവരുടെ എണ്ണം 300 ആയി. 1400ലധികം പേര്‍ക്കു പരിക്കേറ്റു. വിമതകേന്ദ്രങ്ങളില്‍ ബശ്ശാറുല്‍ അസദിന്റെ സൈന്യം നാലു ദിവസമായി ശക്തമായ വ്യോമാക്രമണം തുടരുകയാണ്.
ഞായറാഴ്ചയാണു റഷ്യയുടെ  സഹായത്തോടെ സിറിയന്‍ സൈന്യം ഗൂത്തയില്‍ കൂട്ടക്കുരുതിക്ക് തുടക്കംകുറിച്ചത്്. തിങ്കഴാഴ്ചയും ചൊവ്വാഴ്ചയും നടന്ന ആക്രമണത്തില്‍ 260 പേര്‍ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച 45 മരണങ്ങള്‍ റിേപാര്‍ട്ട് ചെയ്തു. മരിച്ചവരില്‍ 60ലധികം കുട്ടികളും ഉള്‍പ്പെടും. മരുന്നുക്ഷാമം കാരണം കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രികളില്‍ അതിനാവശ്യമായ ഡോക്ടര്‍മാരോ, മരുന്നുകളോ, മെഡിക്കല്‍ ഉപകരണങ്ങളോ ഇല്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ആക്രമണത്തിനെതിരേ യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ രംഗത്തെത്തി. പ്രത്യക്ഷമായ യുദ്ധക്കുറ്റമാണു ഗൂത്തയില്‍ നടക്കുന്നതെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ അറിയിച്ചു. സിറിയയിലെ കുട്ടികളുടെ ദുരിതത്തെക്കുറിച്ചു പറയാന്‍ വാക്കുകളില്ലെന്നായിരുന്നു യുനിസെഫിന്റെ പ്രതികരണം. ശൂന്യമായ പ്രസ്താവനയാണ് യുനിസഫ് പുറത്തിറക്കിയത്്. സിറിയയിലെ കൂട്ടക്കരുതികള്‍ തങ്ങളെ ആഴത്തില്‍ അസ്വസ്ഥരാക്കുന്നുവെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ആന്തോണിയോ ഗുത്തേരഷ് പറഞ്ഞു. എല്ലാ വിധത്തിലുള്ള പ്രാഥമിക നിയമങ്ങളും മനുഷ്യാവകാശങ്ങളും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. സിവിലിയന്‍മാരുടെ സംരക്ഷണവും അവതാളത്തിലാണ്- ഗുട്ടറസ് പറഞ്ഞു. എന്നാല്‍ ആക്രണത്തിനെതിരേ യുഎസ് അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ മൗനംപാലിക്കുകയാണ്.
Next Story

RELATED STORIES

Share it