World

ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ ബുദ്ധഭിക്ഷുക്കളാവുന്നു

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ വെള്ളം നിറഞ്ഞ ഗുഹയില്‍ നിന്നു രക്ഷപ്പെടുത്തിയ കുട്ടികള്‍ ആചാരപ്രകാരം ബുദ്ധഭിക്ഷുക്കളാവാന്‍ തലമുണ്ഡനം ചെയ്തു. അപകടങ്ങളില്‍ നിന്നു രക്ഷപ്പെട്ടുവരുന്നവര്‍ ഹ്രസ്വകാലം ബുദ്ധഭിക്ഷുവായിരിക്കുക എന്ന ആചാരം തായ്‌ലാന്‍ഡില്‍ നിലനില്‍ക്കുന്നുണ്ട്.
ബുദ്ധമതപ്രകാരമുള്ള ചടങ്ങിലാണ് കുട്ടികള്‍ പങ്കെടുത്തത്. സന്ന്യാസവസ്ത്രം സ്വീകരിക്കുന്നതിനു മുന്നോടിയായാണ് തലമുണ്ഡനം ചെയ്തത്. ഇന്ന് കുട്ടികള്‍ സന്ന്യാസ വസ്ത്രം സ്വീകരിക്കും. ഒമ്പതു ദിവസം കുട്ടികള്‍ സന്ന്യാസി മഠത്തില്‍ താമസിക്കും. ആഗസ്ത് നാലുവരെയാണ് ആശ്രമത്തില്‍ ചെലവിടുക. ധ്യാനം, പ്രാര്‍ഥന, ആരാധനാലയം വൃത്തിയാക്കല്‍ എന്നീ കാര്യങ്ങളില്‍ ഒമ്പതു ദിവസം കുട്ടികള്‍ വ്യാപൃതരായിരിക്കും. ഒമ്പത് എന്ന സംഖ്യ തായ്‌ലാന്‍ഡില്‍ ഭാഗ്യ സംഖ്യയായാണ് കണക്കാക്കുന്നത്.കുട്ടികളുടെ ഫുട്‌ബോള്‍ കോച്ചും സന്ന്യാസിമാരില്‍ നിന്നു കല്‍പനകള്‍ സ്വീകരിക്കും. കോച്ച് നേരത്തേ സന്ന്യാസി ആയിരുന്നതിനാല്‍ സന്ന്യാസ വസ്ത്രം സ്വീകരിക്കില്ല. അതേസമയം, ക്രിസ്ത്യന്‍ ആയതിനാല്‍ കുട്ടികളിലൊരാള്‍ ബുദ്ധഭിക്ഷു ആവില്ല. മഴവെള്ളം നിറഞ്ഞ ഗുഹയില്‍ നിന്നു കുട്ടികളെ രണ്ടാഴ്ചത്തെ കഠിന പരിശ്രമത്തിലൂടെയാണ് രക്ഷപ്പെടുത്തിയത്.
Next Story

RELATED STORIES

Share it