ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് ക്രൊയേഷ്യന്‍ ടീമിന്റെ പിന്തുണ

മോസ്‌കോ: തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിപ്പോയ കുട്ടി ഫുട്‌ബോള്‍ താരങ്ങള്‍ക്കു ക്രെയേഷ്യന്‍ ടീമിന്റെ പിന്തുണ. കുട്ടികളെ പിന്തുണച്ചുള്ള വാര്‍ത്താക്കുറിപ്പ് ഇറക്കിയാണു ടീം അംഗങ്ങള്‍ താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
തങ്ങള്‍ അകപ്പെട്ട ഭീതിദമായ സാഹചര്യം കണക്കിലെടുക്കാതെ കുട്ടികളും അവരുടെ പരിശീലകനും കാണിക്കുന്ന ധൈര്യവും കരുത്തും അങ്ങേയറ്റം ശ്ലാഘനീയമാണ്. ഒരു കായിക മല്‍സരത്തേക്കാള്‍ വലുതാണ് ഇത്തരം സാഹചര്യങ്ങള്‍. എന്നാല്‍, ഇത്തരം വെല്ലുവിളികള്‍ അതിജീവിക്കാന്‍ അവരുടെ കായികക്ഷമത സഹായകരമാവും. അവര്‍ക്കു ഞങ്ങള്‍ എല്ലാവിധ പിന്തുണയും സ്‌നേഹവും നല്‍കുന്നു. അവര്‍ എത്രയും പെട്ടന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.’
ടീം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഗുഹയില്‍ കുടുങ്ങിയ ടീമംഗങ്ങളെ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് കാണാന്‍ ക്ഷണിക്കുന്നതായി ഫിഫ പ്രസിഡന്റ് ഇന്‍ഫന്റീനിയും അറിയിച്ചിരുന്നു. ടീമംഗങ്ങള്‍ പുറത്തുവരുമെന്നും അവര്‍ ലോക കപ്പ് കാണാനെത്തുമെന്നുമായിരുന്നു ഫിഫ പ്രസിഡന്റ് ആശംസ അറിയിച്ചത്.
ജൂണ്‍ 23നാണു വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇവര്‍ ഗുഹയില്‍ അകപ്പെട്ടത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it