thrissur local

ഗുരുവായൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 12 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ഗുരുവായൂര്‍: ഗുരുവായൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 12 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം അടച്ചു പൂട്ടി. ഗുരുവായൂരില്‍ നടക്കുന്ന ടൂറിസം വകുപ്പിന്റെ ‘ഉത്സവ് 2018’ ല്‍ കോല്‍ക്കളി അവതരിപ്പിക്കാനെത്തിയ കാസര്‍കോഡ് പയ്യന്നൂരിലെ അഷ്ടമച്ചാല്‍ കലാസംഘത്തിലെ 12 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
ബസ് സ്റ്റാന്റിന് സമീപമുള്ള കനിഷ്‌ക ഹോട്ടലില്‍ നിന്ന് ഇന്നലെ ഉച്ചക്കാണ് സംഘം ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച പലര്‍ക്കും വൈകീട്ടോടെ അസ്വസ്ഥത അനുഭവപ്പെട്ടു.
ഇതേ തുടര്‍ന്ന് അവശരായ കലാകാരന്മാരെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രഥമിക ചികിത്സക്കു ശേഷം സംഘം ട്രെയിനില്‍ കണ്ണൂരിലേക്ക് പോയി. സംഘത്തില്‍ മൊത്തം ഉണ്ടായിരുന്ന 22 പേരും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതില്‍ മത്സ്യവും ചിക്കനും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പ്‌കെടര്‍ കെ.രാജീവിന്റെ നേതൃത്വത്തിലെത്തിയ സംഘം പുലര്‍ച്ചെ മൂന്നോടെ ഹോട്ടല്‍ അടച്ചു പൂട്ടി സീല്‍ ചെയ്തു. കലക്ടറുടെയും ഫുഡ് സേഫ്റ്റി കമ്മിഷ്ണറുടെയും നിര്‍ദേശ പ്രകാരം ജില്ല ഫുഡ് സേഫ്റ്റി സ്‌ക്വാഡ് പരിശോധന നടത്തി. മൂന്ന് വര്‍ഷം മുമ്പ് ഇതേ ഹോട്ടല്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അടച്ചു പൂട്ടിയിരുന്നു.
Next Story

RELATED STORIES

Share it