thrissur local

ഗുരുവായൂരിന്റെ വികസനത്തിന് വഴിയൊരുങ്ങുന്നു

കെ വിജയന്‍മേനോന്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വവും, നഗരസഭയും ചേര്‍ന്ന് ഗുരുവായൂരിന്റെ സമഗ്ര വികസനത്തിന് പ്രതീക്ഷയുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നു. തുടക്ക പ്രവര്‍ത്തനമെന്ന രീതിയില്‍ ഇന്നലെ ദേവസ്വവും, നഗരസഭയും ഒരുമിച്ചിരുന്ന് നടന്ന ചര്‍ച്ചയാണ് ഗുരുവായൂരിന്റെ വികസനത്തിന് പ്രതീക്ഷയുടെ നാളംതെളിഞ്ഞത്.
കഴിഞ്ഞ ആറുവര്‍ഷക്കാലം നഗരസഭയുമായി ദേവസ്വം ശീതസമരത്തിലായിരുന്നു. യുഡിഎഫ് ഭരിക്കുന്ന ദേവസ്വം ഭരണസമിതിയും, എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയും തമ്മിലായിരുന്നു കഴിഞ്ഞ ആറുവര്‍ഷമായി ആരോപണ-പ്രത്യാരോപണങ്ങളുമായി വികസനത്തിന് തടസ്സം നിന്നിരുന്നത്. തെന്നിന്ത്യയിലെ ആധ്യാത്മിക നഗരി വികസനത്തിന് കൊതിക്കുമ്പോള്‍, ഗുരുവായൂരിന്‍രെ വികസനത്തിനായുള്ള പ്രസാദ് പദ്ധതി നടപ്പാക്കാന്‍ പോലും ദേവസ്വം താത്പര്യം കാണിച്ചിരുന്നില്ല. ഈ ശീതയുദ്ധത്തിന് വിരാമം കുറിച്ചാണ് ദേവസ്വം ചെയര്‍മാന്‍ തന്നെ വികസന ചര്‍ച്ചക്കായി നഗരസഭയുടെ ഓഫിസിലെത്തിയത്.
ഇന്നലെ ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ ചേംബറില്‍ നഗരസഭാദ്ധ്യക്ഷ പി.കെ. ശാന്തകുമാരി, വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ ആര്‍.വി. അബ്ദുള്‍മജീദ്, എം. രതി, ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ സി.സി. ശശിധരന്‍, ദേവസ്വം ഭരണസമിതിയംഗം എം.വി. പ്രശാന്ത്, ദേവസ്വം എക്‌സി: എഞ്ചിനീയര്‍ കെ. സുമതി ദേവസ്വത്തിലെ മറ്റുദ്യോഗസ്ഥര്‍, പി.ഡബ്ലിയു.ഡി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it