Kottayam Local

ഗുരുതര പൊള്ളലേറ്റ ബാലന് നേത്രരോഗ ചികില്‍സ വൈകിയെന്നു പരാതി

ആര്‍പ്പുക്കര: തിളച്ചു കൊണ്ടിരുന്ന എണ്ണപ്പാത്രത്തിലേക്കു വീണ ബാലന്റെ ആരോഗ്യനില മെച്ചപ്പെട്ടു. തുടര്‍ന്ന് കുട്ടികളുടെ ആശുപത്രിയിലെ പൊള്ളലേറ്റവര്‍ക്കായുള്ള പ്രത്യേക വാര്‍ഡിലേക്കുമാറ്റി. പാമ്പാടി പങ്ങട പാറയ്ക്കല്‍ താഴെ വീട്ടില്‍, ഷാന്‍സിയുടെ മകന്‍ ആദിത്യന്‍ (12) ആണ് പൊള്ളലേറ്റത്.
വെള്ളിയാഴ്ച രാവിലെ 11.30ന് പാമ്പാടി കൂരേപ്പട മാതൃമല ദേവി ക്ഷേത്ര പരിസരത്തു വച്ചായിരുന്നു സംഭവം. ഉല്‍സവത്തോടനുബന്ധിച്ച് ക്ഷേത്ര വഴിപാടായ പ്രസാദമൂട്ടിനുള്ള സദ്യ നല്‍കുന്നതിനു പപ്പടം വറുക്കുന്നതിനിടയില്‍ പാത്രത്തിനുള്ളിലേക്ക് ആദിത്യന്‍ വിഴുകയായിരുന്നു. ക്ഷേത്ര പരിസരത്ത് കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കേ മരക്കമ്പി ല്‍ തട്ടിയാണ് ആദിത്യന്‍ പാത്രത്തിനുള്ളിലേക്കു വീണത്.
ഉടന്‍ തന്നെ ക്ഷേത്ര ഭാരവാഹികള്‍ മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം കുട്ടിക്ക് യഥാസമയത്ത് നേത്രരോഗ വിഭാഗത്തിന്റെ ചികില്‍സ ലഭിച്ചില്ലെന്ന് മാതാവ് ഷാന്‍സി പരാതിപ്പെട്ടു.
എണ്ണപ്പാത്രത്തിലേക്കു വീണതിനെ തുടര്‍ന്ന് കഴുത്തിനും, മുഖത്തും പൊള്ളലേറ്റിരുന്നു. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ പ്രാഥമിക ചികില്‍സയ്ക്കു ശേഷം കുട്ടികളുടെ ആശുപത്രിയിലേക്കു റഫര്‍ ചെയ്തപ്പോള്‍ തന്നെ നേത്രരോഗ വിഭാഗത്തെ കാണിക്കാന്‍ പറഞ്ഞിരുന്നു.
ഷാന്‍സി മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരി ആയതിനാല്‍ നേത്രരോഗ വിഭാഗത്തിലെത്തി ഡോക്ടര്‍മാരെ വിവരം ധരിപ്പിച്ചു. നടത്തികൊണ്ടു വരാന്‍ ആവര്‍ ആവശ്യപ്പെട്ടപ്പോള്‍ കുട്ടിയുടെ ഗുരുതരാവസ്ഥ പറഞ്ഞതിനെ തുടര്‍ന്ന് കുട്ടികളുടെ ആശുപത്രിയിലേക്കു കൊണ്ടുപോവൂ ഞങ്ങള്‍ വന്നു കൊള്ളാമെന്നു പറഞ്ഞു. തുടര്‍ന്ന് കൂട്ടികളുടെ ആശുപത്രിയിലെത്തി പ്രാഥമിക ചികില്‍സകളും പരിശോധനകളും പൂര്‍ത്തീകരിച്ച ശേഷം, വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കണ്ണ് രോഗവിഭാഗത്തിലെത്തിയെങ്കിലും ഡോക്ടര്‍മാര്‍ വന്നില്ല.
രാത്രി ഒമ്പതു കഴിഞ്ഞിട്ടും ഡോകടര്‍മാര്‍ ആരും വരാതിരിന്നതിനെ തുടര്‍ന്ന് ഷാന്‍സി ആശുപത്രി അധികൃതരോടു ഫോണിലൂടെ പരാതിപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് നേത്രരോഗ വിഭാഗം ഡോക്ടര്‍മാരെത്തി കുട്ടിയുടെ കണ്ണു പരിശോധിക്കുന്നത്. പരിശോധനയില്‍ വലത് കണ്ണിന്റെ കാഴ്ചശക്തി സംബന്ധിച്ച് വിദഗ്ധ ചികില്‍സവേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയായിട്ടു പോലും തന്റെ കുട്ടിക്കു യഥാസമയം ചികില്‍സ നല്‍കാന്‍ നേത്രരോഗ വിഭാഗം തയ്യാറാവാതിരുന്നതില്‍ മനോവിഷമം ഉണ്ടെന്നു ഷാന്‍സി പറയുന്നു.
എന്നാല്‍ തീപൊള്ളലേറ്റതിനാല്‍ മറ്റ് അടിയന്തര ചികില്‍സയ്ക്കു ശേഷം മതി നേത്ര വിഭാഗം പരിശോധനയെന്നതിനാലാണു താമസം നേരിടാന്‍ കാരണമായതെന്നു നേത്രരോഗ വിഭാഗവും അറിയിച്ചു.
Next Story

RELATED STORIES

Share it