wayanad local

ഗുഡ്‌സ് ഡ്രൈവര്‍മാര്‍ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന്

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ ഗുഡ്‌സ് വാഹനങ്ങള്‍ക്ക് ജോലി കുറയുന്നുവെന്ന കാരണം പറഞ്ഞ് വ്യാപര സ്ഥാപനങ്ങള്‍ക്കെതിരെ ഗുഡ്‌സ് ഡ്രൈവര്‍മാര്‍ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചാണ് ഗുഡ്‌സ് ഡ്രൈവര്‍മാര്‍ വ്യാപാര സ്ഥാപനങ്ങളുടെ ഗുഡ്‌സ് വാഹനങ്ങള്‍ തടയുന്നതും ഡ്രൈവര്‍മാരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും. ഇത് നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കാന്‍മാത്രമേ ഉപകരിക്കൂ.
മൊത്തവിതരണം നട ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ചരക്ക് കൊണ്ടുവരുന്നതിനും വിതരണം ചെയ്യുന്നതിനും ചരക്ക് വാഹനങ്ങള്‍ ആവശ്യമാണ്. അയല്‍ ജില്ലകളിലും സംസ്ഥാനത്തും ചരക്ക് എത്തിക്കുന്നതിനായി ഈ വേബില്‍ ആവശ്യമുള്ള ചരക്കുകള്‍ എത്തിക്കുന്നതിനാണ് വ്യാപാര സ്ഥാപനത്തിന്റെ വാഹനം കൂടുതലായും ഉപയോഗിക്കുന്നത്.
ജില്ലയിലെ ചരക്ക് നീക്കത്തിന് കൂടുതലായും കല്‍പ്പറ്റ മുനിസിപ്പല്‍ പരിധിയില്‍ സര്‍വീസ് നടത്തുന്ന ഗുഡ്‌സ് വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. 20 ഓളം സര്‍വീസുകള്‍ക്ക് മാത്രം വ്യാപാര സ്ഥാപനത്തിന്റെ വാഹനം ഉപയോഗിക്കുമ്പോള്‍ 60 ഓളം സര്‍വീസുകളാണ് മറ്റ് ഗുഡ്‌സ് വാഹനങ്ങള്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസം ചരക്ക് നീക്കം നടത്തുന്നതുമായി ബന്ധപ്പെട്ട് നേരിയതോതില്‍ സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു. പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രശ്‌നം പരിഹരിച്ചതിന് ശേഷവും വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ട്രേഡ് യൂനിയനെ കൂട്ടുപിടിച്ച് സമരം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നിയമത്തെ വെല്ലുവിളിച്ച് നടത്തുന്ന അതിക്രമങ്ങളെ നിയമപരമായി നേരിടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേരള വ്യാപാരി വ്യവസായിഏകോപന സമിതി ജില്ല പ്രസിഡന്റ് കെ കെ വാസുദേവന്‍, ജനറല്‍ സെക്രട്ടറി ഒ വി വര്‍ഗീസ്, ട്രഷറര്‍ ഇ ഹൈദ്രു, വ്യാപാരി സി ഗഫൂര്‍, നൗഷാദ് കാക്കവയല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it