ഗുജറാത്തില്‍ ആക്രമണ കേസുകളില്‍ പ്രതിയായമലയാളി പിടിയിലായി
BY fousiya sidheek24 May 2017 5:37 AM GMT
fousiya sidheek24 May 2017 5:37 AM GMT
നെടുമ്പാശേരി: പോലിസ് സ്റ്റേഷന് ആക്രമണം ഉള്‍പ്പെടെ ഗുജറാത്തില്‍ നിരവധി ആക്രമണ കേസുകളില്‍ പ്രതിയായ മലയാളി നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. മലപ്പുറം തിരൂര്‍ സ്വദേശി സുഹൈബ് അബ്ദുള്‍ ഖാദര്‍(49)ആണ് ഇന്നലെ പുലര്‍ച്ചെ ദുബയില്‍ നിന്നും എത്തുമ്പോള്‍ പിയിലായത്. ഗുജറാത്ത് പോലിസ് പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാസ്പോര്‍ട്ട് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് പോലിസ് അഹമ്മദാബാദ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയിരുന്നു. സുഹൈബ് അബ്ദുള്‍ ഖാദറെ തിരിച്ചറിഞ്ഞ എമിഗ്രേഷന്‍ വിഭാഗം പിടികൂടി നടപടിക്രമങ്ങള്‍ക്ക് ശേഷം ഗുജറാത്ത് പോലിസിന് കൈമാറുകയായിരുന്നു. വൈകീട്ട് അഞ്ചോടെ ഇന്‍ഡിഗോ വിമാനത്തില്‍ ഇയാളെ ഗുജറാത്ത് പോലിസ് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT