ഗീത ഗോപിനാഥ് ഐഎംഎഫ് ചീഫ് ഇകണോമിസ്റ്റ്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധ (ചീഫ് ഇകണോമിസ്റ്റ്) ആയി മലയാളിയും ഹാവഡ് സര്‍വകലാശാലാ അധ്യാപികയുമായ ഗീത ഗോപിനാഥിനെ നിയമിച്ചു. നിലവിലെ ചീഫ് ഇകണോമിസ്റ്റ് മൗറി ഒബ്സ്റ്റ്‌ഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് കൂടിയാണ് ഗീത ഗോപിനാഥ്. ഹാവഡ് സര്‍വകലാശാലയില്‍ ഇന്റര്‍നാഷനല്‍ സ്റ്റഡീസ് ആന്റ് ഇകണോമിക്‌സ് വിഭാഗത്തിലാണ് പ്രഫസറായി സേവനം അനുഷ്ഠിക്കുന്നത്.
ബാലികയെ
പീഡിപ്പിച്ച ശേഷം പൈപ്പില്‍ ഒളിപ്പിച്ചു
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം പൈപ്പില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ 19കാരനാണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ അത്യാസന്ന നിലയിലാണ്. ശനിയാഴ്ച വൈകീട്ടോടെയാണ് കുട്ടിയെ കാണാതാവുന്നത്. തിരച്ചിലിനൊടുവില്‍ ഞായറാഴ്ച കുട്ടിയെ കണ്ടെത്തി. ബോധം നഷ്ടപ്പെട്ട നിലയില്‍ പൈപ്പിനുള്ളില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. ആറു വയസ്സുള്ള ആ
Next Story

RELATED STORIES

Share it