palakkad local

ഗാന്ധിമേനോന്‍ മൈതാനത്ത് മനുഷ്യച്ചങ്ങല തീര്‍ത്തു; സിപിഎം വിട്ടുനിന്നു

ആനക്കര: ഗാന്ധി മേനോന്‍ മൈതനവും റോഡും കുടിവെള്ളവും തടസപ്പെടുത്തി ഗാന്ധിമേനോന്‍ മൈതാനത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഗാന്ധിമേനോന്‍ മൈതാനത്ത് മനുഷ്യ ചങ്ങല തീര്‍ത്തു. സിപിഎം ഉള്‍പ്പെടെ വിട്ടുനിന്ന സംഭവത്തില്‍ സ്ത്രീകള്‍ അടക്കം നൂറ് കണക്കിനാളുകള്‍ മനുഷ്യ ചങ്ങലയില്‍ കണ്ണികളായി. മേഹനന്‍മാസ്റ്റര്‍ ചൊല്ലി കൊടുത്ത പ്രതിജ്ഞയ്ക്കു ശേഷമാണ് മനുഷ്യചങ്ങള തീര്‍ത്തത്. ചങ്ങല വിടി ബല്‍റാം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെംബര്‍ പി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെംബര്‍ സ്മിത, കെ മുഹമ്മദ്, വി അബ്ദുല്ലക്കുട്ടി, അലി കുമരനല്ലൂര്‍, ശശീധരന്‍, സമദ്, പികെ ബഷീര്‍, അമീന്‍മാസ്റ്റര്‍, രാധ, ഷറഫുദീന്‍ പൊന്നാനി, അലി ചേക്കോട്, അഷറഫ്, ഉണ്ണികൃഷ്ണന്‍, കബീര്‍ പറക്കുളം, കുഞ്ഞിപ്പ, മൊയ്തീന്‍കുട്ടി പൂക്കാത്ത്, പരിസ്ഥിതി പ്രവര്‍ത്തകന്‍ മോഹന്‍ദാസ്, രാജന്‍, സിഎച്ച് ഷൗക്കത്തലി,ക്ൃഷ്ണന്‍കുട്ടി, ശശീധരന്‍ കുമരനല്ലൂര്‍ സംസാരിച്ചു. കപ്പൂര്‍ പഞ്ചായത്തില്‍പ്പെട്ടതാണ് ഗാന്ധിമേനോന്‍ മൈതനം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍.
പഞ്ചായത്ത് ഭരിക്കുന്നതും സിപിഎം നേത്യത്വത്തിലുള്ളഭരണ സമിതിയാണ്. സംസ്ഥാനം ഭരിക്കുന്നതും എല്‍ഡിഎഫാണ്.എന്നിട്ടും നിരവധി കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തിനും കുടിവെള്ളം മുട്ടിക്കുന്നതുമായ നിലപാടുകളോട് പിന്‍ തിരിഞ്ഞ് നില്‍ക്കുന്നത് നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
Next Story

RELATED STORIES

Share it