malappuram local

ഗവ. മോഡല്‍ ബോയ്‌സ് എച്ച്എസ് മികവിന്റെ കേന്ദ്രമാക്കുന്നു



പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് ഓരോ മണ്ഡലത്തിലെ ഒരു സ്‌കൂള്‍ വീതം മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ  ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായിക രംഗത്ത് മികവിന്റെ കേന്ദ്രമാക്കുന്നു. അലി എംഎല്‍എ സര്‍ക്കാറിന് സമര്‍പ്പിച്ച അപേക്ഷ പ്രകാരമാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ഓരോ മണ്ഡലത്തിലും അനുവദിക്കുന്ന അഞ്ചു കോടിക്ക് പുറമെ അഞ്ചു കോടി കൂടി കണ്ടെത്തി പത്ത് കോടിയുടെ  വിശദ പദ്ധതി റിപോര്‍ട്ട് ഇതിനായി തയ്യാറാക്കും. കിറ്റ്‌കോയാണു പദ്ധതി തയ്യാറാക്കുന്നത്. പണം കിഫ്ബിയിലൂടെ കണ്ടെത്തുന്നതിനാല്‍ കിഫ്ബി മുന്നോട്ട് വയ്ക്കുന്ന മാനദണ്ഡങ്ങള്‍ അനുസൃമായി മുന്‍ഗണനാ പട്ടിക തയ്യാറാക്കി വികസന പദ്ധതികള്‍ നടപ്പിലാക്കും. പഴയ കെട്ടിടങ്ങല്‍ പൊളിച്ചു നീക്കി ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികള്‍, ലാബുകള്‍, ടോയ്‌ലറ്റുകള്‍, ഭക്ഷണ ശാലകള്‍, ഗ്രൗണ്ട് നവീകരണം, ഉദ്യാനം തുടങ്ങിയവ നടപ്പാക്കും. എംപി, എംഎല്‍എ ഫണ്ടുകള്‍, നഗരസഭ, നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, വ്യാപാരി വ്യവസായികള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നായി അഞ്ചു കോടി സമാഹരിക്കാനാണു ധാരണ. സ്‌കൂളില്‍ നടന്ന ചര്‍ച്ചയില്‍ എം മുഹമ്മദ് സലീം, ഉപാധ്യക്ഷ നിഷി അനില്‍ രാജ്, നഗരസഭാ വിദ്യഭ്യാസകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ കിഴിശ്ശേരി മുസ്ഥഫ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ വി ഫൗസിയ, പ്രധാനാധ്യാപിക ഡോ. ചന്ദ്രിക, കിറ്റ്‌കോ സീനിയര്‍ ലൈബ്രേറിയന്‍ ഇ ജെ ആനന്ദ്,  കെ ആര്‍ റനീഷ്, ആര്‍ക്കിടെക്ടുമാരായ ഷെറിന്‍ ജോഷി, ഷൈലേഷ്, കെ എസ് ബിനോദ്, പൂര്‍വ വിദ്യാര്‍ഥികളായ വി ബാബുരാജ്, കൊളക്കാടന്‍ അസീസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it