ഗവര്‍ണര്‍ കുതിരക്കച്ചവടം പ്രോല്‍സാഹിപ്പിക്കരുത്: ഗുലാംനബി ആസാദ്

ബംഗളൂരു: തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരാഴ്ച സമയം നല്‍കി ഭരണത്തിലേറാന്‍ വഴിയൊരുക്കുന്ന കര്‍ണാടക ഗവര്‍ണര്‍ കുതിരക്കച്ചവടത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെ കാണാന്‍ തയ്യാറാവാത്ത ഗവര്‍ണറുടെ നടപടിയിലാണ് കോണ്‍ഗ്രസ്സിന്റെ രൂക്ഷ വിമര്‍ശനം. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട വ്യക്തിയാണ് ഗവര്‍ണര്‍. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കേവല ഭൂരിപക്ഷത്തിനും വളരെ കൂടുതല്‍ അംഗങ്ങളുണ്ട്. ഗവര്‍ണര്‍ക്ക് നല്‍കാനുള്ള എംഎല്‍എമാരുടെ പട്ടികയും തയ്യാറാക്കിക്കഴിഞ്ഞു.  സഖ്യം നല്‍കിയ കത്തുകളില്‍ ഗവര്‍ണര്‍ പ്രതികരണം നല്‍കിയിട്ടില്ല. എന്നിട്ടും ഗവര്‍ണറുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
അതേസമയം, ബിജെപി നേതാക്കള്‍ക്ക് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുന്നുണ്ട്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി.
Next Story

RELATED STORIES

Share it