Flash News

ഗള്‍ഫ് ഫുഡിന് തുടക്കം

ദുബയ്:  ഭക്ഷ്യ ഉല്‍പ്പന്നളുടെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളുടെയും ഏറ്റവും മികച്ച പ്രദര്‍ശനങ്ങളിലൊന്നായ ഗള്‍ഫ് ഫുഡിന് ഇന്ന് തുടക്കം. ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന നാല് ദിവസം നീണ്ട് നില്‍ക്കുന്ന 185 രാജ്യങ്ങളില്‍ നി്ന്നുള്ള 5000 സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തിന് ഈ വര്‍ഷം ഒരു ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷത്തിലധികം ച.അടിയില്‍ ഒരുക്കുന്ന പ്രദര്‍ശനത്തില്‍ ശീതളപാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ബീവറേജസ്, പാല്‍, തൈര് ചീസ് തുടങ്ങിയ ഉള്‍ക്കൊള്ളുന്ന ഡയറി വിഭാഗം, എണ്ണ, നെയ്യ്, നാളികേരം ഉള്‍പ്പെടെയുള്ള ഫാറ്റ്‌സ് ആന്റ് ഓയില്‍, ജൈവ ഉല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, മാംസം തുടങ്ങിയ പ്രധാന വിഭാഗങ്ങളാക്കി തിരിച്ചാണ് പ്രദര്‍ശനം. കൂടാതെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ക്കായി പ്രത്യേക പവലിയനും എക്‌സിബിഷനില്‍ ഉണ്ടായിരിക്കും. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്്‌സ്‌പോര്‍ട്ട് ഡവലെപ്പ്്്‌മെന്റ് അഥോറിറ്റി (അപേഡ) അടക്കം 300 ല്‍ അധികം സ്ഥാപനങ്ങള്‍ മേളക്കായി എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് കേഷ്യു എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അടക്കം 5 സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. പ്രദര്‍ശനത്തിനോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങളെ കുറിച്ച് നിരവധി സെമിനാറുകളും നടക്കും.
Next Story

RELATED STORIES

Share it