Flash News

ഗര്‍ഭിണികള്‍ മാംസാഹാരം കഴിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

ഗര്‍ഭിണികള്‍ മാംസാഹാരം കഴിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍
X


ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. മാതൃ-ശിശു സംരക്ഷണം എന്ന പേരില്‍ കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് ഈ നിര്‍ദേശങ്ങളുള്ളത്.
ഗര്‍ഭിണികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടരുത്, ആത്മീയ ചിന്തകളില്‍ മുഴുകണം, ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ബുക്ക്‌ലെറ്റിലുള്ളത്. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് മുന്നോടിയായി കേന്ദ്ര ആയുഷ് മന്ത്രി ശ്രിപദ് നായികാണ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്.
അതേസമയം, നിര്‍ദേശങ്ങള്‍ക്കെതിരെ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. മാംസ വിഭവങ്ങളില്‍ ധാരാളം ഇരുമ്പും മാംസ്യവും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കാതിരിക്കുന്നത് നവജാത ശിശുക്കളില്‍ പോഷകകുറവിനും വിളര്‍ച്ചക്കും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Next Story

RELATED STORIES

Share it