kozhikode local

ഗഫൂറിനും നാസറിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കുന്ദമംഗലം: കാരന്തൂരില്‍ കാര്‍ സ്‌ക്കൂട്ടറിലിടിച്ച് മരിച്ച യുവാക്കള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായ സുഹൃത്തുക്കളുടെ വേര്‍പാട് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. പ്രിയ സുഹൃത്തുകളുടെ മൃതദേഹം ഒരു നോക്ക് കാണാന്‍ നാടിന്റെ നാനാതുറയില്‍ നിന്നുള്ളവര്‍, മുണ്ടിക്കല്‍ത്താഴത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് എത്തിയിരുന്നു. മയ്യിത്തുകള്‍ ഉച്ചയോടെ മായനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് കാരന്തൂര്‍ അങ്ങാടിക്കു സമീപവെച്ച ഉണ്ടായ അപകടത്തില്‍ മുണ്ടിക്കല്‍ത്താഴം സ്വദേശികളായ പുനത്തില്‍ വീട്ടില്‍ അബ്ദുല്‍ ഗഫുര്‍(32), മുളയത്ത് വീട്ടില്‍ അബ്ദുനാസര്‍(39) എന്നിവര്‍ മരിച്ചത്. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാര്‍, ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അബ്ദുനാസര്‍ സംഭവസ്ഥലത്ത് വെച്ചും, അബ്ദുല്‍ ഗഫൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സുഹൃത്തുക്കളും, അയല്‍വാസികളുമായ ഇവര്‍ കെട്ടിടനിമാണ തൊഴിലാളികളാണ്.
ആരാമ്പ്രത്ത് നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികെവേയാണ് അപകടത്തില്‍പ്പെട്ടത്. പരേതനായ കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ മകനായ ഗഫൂറിന്റെ മാതാവ്: ആമിന, ഭാര്യ നസീബ, മക്കള്‍ നജുവഫാത്തിമ, നെഹ ഫാത്തിമ, നെഹദ ഫാത്തിമ, സഹോദരങ്ങള്‍ കുഞ്ഞായിന്‍, അബ്ദുല്‍ ജലീല്‍, സാബിറ, റംല, ശരീഫ, ചെന്നിലേരി മൊയ്തീന്‍. ആയി ശ ദമ്പതികളുടെ മകനാണ് മരിച്ച അബ്ദുനാസര്‍, ഭാര്യ സുബൈദ, മക്കള്‍ ഹിബ ഫാത്തിമ, ഹന്ന ഫാത്തിമ.
Next Story

RELATED STORIES

Share it