ഗതാഗതം നിയന്ത്രിക്കുന്നതിനു കയര്‍ വലിച്ചുകെട്ടരുതെന്ന് ഡിജിപി

തിരുവനന്തപുരം: ഗതാഗതം നിയന്ത്രിക്കുന്നതിന് ഒരു കാരണവശാലും റോഡിനു കുറുകെ കയറോ വടമോ വലിച്ചുകെട്ടരുതെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം നടപ്പില്‍വരുത്തുന്നതിനു നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവായി.
ഗതാഗതം നിയന്ത്രിക്കുന്നതിന് കയറും വടവും അശാസ്ത്രീയമായി ഉപയോഗിക്കുന്നതുവഴി അപകടം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഗതാഗതം നിയന്ത്രിക്കുന്നതിനു സ്ഥാപിക്കുന്ന ബാരിക്കേഡുകളും അതിലെ റിഫഌക്ടറുകളും ഡ്രൈവര്‍മാര്‍ക്ക് വളരെ ദൂരത്തു നിന്നുതന്നെ കാണാവുന്ന വിധത്തിലായിരിക്കണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it