World

ഖാലിദ സിയയുടെ ഇടതുകൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന്

ധക്ക: അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയയുടെ ഇടതുകൈ ഇനി ചലിപ്പിക്കാനാവില്ലെന്നു ഡോക്ടറുടെ വെളിപ്പെടുത്തല്‍. 73കാരിയായ ഖാലിദ സിയക്കു വാത സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതിനാലാണ് ഇടതുകൈയുടെ ചലനശേഷി നഷ്ടമായത്.
19ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ധക്ക സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവുകാരിയായാണു ഇവര്‍ കഴിയുന്നത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നു സിയയെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയിലില്‍ പ്രത്യേക ചികില്‍സാ സംവിധാനം ഒരുക്കാതെ സര്‍ക്കാര്‍ സിയയുടെ നില അപകടത്തിലാക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ആശുപത്രിയിലേക്കു മാറ്റാന്‍ ഉത്തരവിട്ടത്. സന്ധിവേദന, പ്രമേഹം ആസ്ത്മ തുടങ്ങിയ രോഗങ്ങളും സിയയെ അലട്ടുന്നുണ്ട്.

Next Story

RELATED STORIES

Share it