World

ഖലിസ്താന്‍ സംഘടന ബബ്ബര്‍ ഖല്‍സ ഭീഷണിയെന്നു യുഎസ്

വാഷിങ്ടണ്‍: ഖലിസ്താന്‍ വാദമുന്നയിക്കുന്ന സിഖ് സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ വിദേശത്തെ തങ്ങളുടെ പൗരന്‍മാര്‍ക്കു ഭീഷണി ഉയര്‍ത്തുന്നതായി യുഎസ്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരെ ഉന്നമിട്ട് ബബ്ബര്‍ ഖല്‍സ നടത്തുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും തങ്ങളുടെ താല്‍പര്യങ്ങളെ അപകടപ്പെടുത്തുന്നതാണെന്നു യുഎസ് പുറത്തിറക്കിയ ഭീകര വിരുദ്ധ ദേശീയ പദ്ധതി രേഖയില്‍ പറയുന്നു.
ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ സംഘടനയെ ഇന്ത്യയും യുഎസും കാനഡയും അടക്കമുള്ള രാജ്യങ്ങള്‍ നിരോധിച്ചിരുന്നു. എന്നാല്‍ വടക്കന്‍ അമേരിക്കയില്‍ ഈ സംഘടനയ്ക്കു ചെറിയ തോതില്‍ പിന്തുണ ലഭിക്കുന്നതായി യുഎസിലെ ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ പുറത്തുവിട്ട രേഖയില്‍ പറയുന്നു.
ഇന്ത്യയില്‍ നിന്നു വേര്‍പെട്ടു പ്രത്യേക ഖലിസ്താന്‍ രാജ്യം രൂപീകരിക്കുന്നതിനായി സായുധ ആക്രമണങ്ങളടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്ത്യയിലും മറ്റിടങ്ങളിലും നടന്ന പല ആക്രമണങ്ങള്‍ക്കും ഉത്തരവാദികളാണെന്നും നിരവധി പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്നും രേഖയില്‍ അഭിപ്രായപ്പെട്ടു. ഐഎസ്, ബോക്കോ ഹറാം അടക്കമുള്ള സായുധ സംഘടനകള്‍ യുഎസ് പൗരന്‍മാര്‍ക്കു ഭീഷണി ഉയര്‍ത്തുന്ന സംഘടനകളുടെ പട്ടികയിലുണ്ട്.

Next Story

RELATED STORIES

Share it