Gulf

ഖത്തറില്‍ ആയുര്‍വേദത്തിന് അംഗീകാരം ലഭിക്കും

ദോഹ: ഇന്ത്യന്‍ പരമ്പരാഗത ചികില്‍സാ രീതിയായ ആയുര്‍വേദമടക്കം അഞ്ച് ബദല്‍ ചികില്‍സാ രീതികള്‍ക്ക് ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണേര്‍സ് (ക്യുസിഎച്ച്പി) അംഗീകാരം നല്‍കുമെന്ന് പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്തു. ആയുര്‍വേദത്തിന് പുറമെ കപ്പിങ് തെറാപ്പി, കിറോപ്രാക്ടിക് ചികിത്സ, പച്ച മരുന്ന്, അക്യുപങ്ചര്‍ എന്നിവക്കാണ് ക്യുസിഎച്ച്പിയുടെ അംഗീകാര ലൈസന്‍സ് ലഭിക്കുകയെന്ന് അല്‍വതന്‍ പത്രം റിപോര്‍ട്ട് ചെയ്തു.
ഔഷധ സസ്യങ്ങളും എണ്ണയും ഉപയോഗിച്ചുള്ള തിരുമ്മല്‍ അടക്കമാണ് ആയുര്‍വേദത്തിന് അംഗീകാരമെന്ന് ക്യുസിഎച്ച്പി വക്താവ് പറഞ്ഞു. ക്യുസിഎച്ച്പിയിലെ ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണേര്‍സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിങ് വിഭാഗം ഈ ചികില്‍സാ രീതികള്‍ക്ക് അംഗീകാരം നല്‍കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്.
വെയ്ല്‍ കോര്‍ണല്‍ മെഡിക്കല്‍ കോളജിലെ ഗവേഷകര്‍ ഖത്തറിലെ മധ്യവയസ്‌കരായ അറബ് വനിതകളില്‍ നടത്തിയ പഠനത്തില്‍ 40 ശതമാനവും ആയുര്‍വേദം പോലുള്ള ഇതര ചികില്‍സാ രീതികള്‍ പിന്തുടരുന്നതായി തെളിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it