ഖത്തര്‍ ലോകകപ്പ് വരെ ടിറ്റെ തുടര്‍ന്നേക്കും

റിയോ ഡി ജനെയ്‌റോ: ലോകകപ്പില്‍ സെമി കാണാതെ പുറത്തായെങ്കിലും ബ്രസീല്‍ പരിശീലകനെ പുറത്താക്കില്ലെന്നു സൂചന. തോല്‍വിയില്‍ കോച്ചിനു പങ്കില്ലെന്നും അതിനാല്‍  ടിറ്റെയ്ക്ക് കരാര്‍ പുതുക്കിനല്‍കുമെന്നും ബ്രസീല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ടിറ്റെയുടെ കീഴില്‍ ചെറിയ സമയം കൊണ്ട് ടീം വളരെ മെച്ചപ്പെട്ടു എന്ന വിലയിരുത്തലാണ് പൊതുവേ ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷനുള്ളത്. ടിറ്റെയുടെ കീഴില്‍ ബ്രസീലിന്റെ പ്രതിരോധ റെക്കോര്‍ഡും പ്രശംസനീയമായിരുന്നു. താരങ്ങളെല്ലാം മികച്ച ഫോമിലേക്ക് ഉയര്‍ന്നതായും ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിലയിരുത്തുന്നു.
2022ലെ ഖത്തര്‍ ലോകകപ്പ് ലക്ഷ്യമാക്കി മുന്നേറാനുള്ള ദൗത്യമായിരിക്കും ടിറ്റെയെ ബ്രസീല്‍ ഏല്‍പിക്കുക. അടുത്ത കോപ അമേരിക്കയിലെ പ്രകടനവും ടിറ്റെയുടെ ഭാവി തീരുമാനിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
ബ്രസീല്‍ താരങ്ങളും ടിറ്റെ തുടരണമെന്ന അഭിപ്രായം ഉള്ളവരാണ്. 2016ല്‍ ബ്രസീലിന്റെ ചുമതലയേറ്റ ടിറ്റെയുടെ കീഴില്‍ ഇതുവരെ രണ്ടു മല്‍സരങ്ങളില്‍ മാത്രമാണ് ടീം തോല്‍വിയറിഞ്ഞത്.
Next Story

RELATED STORIES

Share it